കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.
കുണ്ടന്നൂരില്‍ വെടിപ്പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു.
