സഹ വികാരി ഫാ. ജോണ്‍ പേരാമംഗലം, ഡീക്കന്‍ ലിജോ കുന്നന്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫെബ്രുവരി 4, 5, 6 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ടോണി തളിയപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഡെന്നി പിണ്ടിയാന്‍, ജിജോണ്‍ കോക്കാടന്‍, പോള്‍സണ്‍ തോട്ടിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വി. സെബസ്ത്യാനോസ് സഹദായുടെ അമ്പ് തിരുനാളിന് വികാരി ഫാ. ജിയോ കടവി കൊടിയേറ്റി.
