മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജയ്‌സണ്‍ കൂനംപ്ലാക്കില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ജിന്റോ ചൂണ്ടല്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാദര്‍ ബെന്‍വിന്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജോണ്‍സണ്‍ പുളിക്കന്‍, ജയ്‌സണ്‍ തെക്കുംപുറം, സി.കെ. ജോസഫ്, സെക്രട്ടറി പോള്‍സണ്‍ മുള്ളക്കര, കണ്‍വീനര്‍മാരായ സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് പറപ്പുള്ളി, യോഹന്നാന്‍ കുപ്പയൂര്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 4, 5 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6.45 നും വൈകിട്ട് 5 നും ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. നാലിന് രാവിലെ 7.30ന് കൂടുതുറക്കല്‍ ശുശ്രൂഷ, തുടര്‍ന്ന് അമ്പു പ്രദക്ഷണം ആരംഭിക്കും. തിരുനാള്‍ ദിനമായ അഞ്ചിന് രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വൈകിട്ട് 4.45ന് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് വര്‍ണ്ണക്കാഴ്ച എന്നിവ നടക്കും
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.
