എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേ കോടാലി അമ്പനോളി പ്രദേശവാസികളുടെ സ്വപ്നമായിരുന്ന കിഴക്കേകോടാലി അമ്പനോളി റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി.
