ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാന്‍ ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തിയതിന്റെ നാഴികക്കല്ല്. ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഈ പ്രമേയം തുടക്കം കുറിച്ചത്. നിലവില്‍ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സംവിധാനങ്ങള്‍ക്കുമെല്ലാം പിന്നില്‍ നമ്മുടെ പിതാമഹന്മാര്‍ നടത്തിയ പോരാട്ടമാണ്. അവരുടെ മനക്കരുത്തും പോരാട്ട വീര്യവുമാണ് വിദേശ ശക്തികള്‍ക്ക് പൂര്‍ണമായി അടിപ്പെടുമായിരുന്ന നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാനും സഹായിച്ചത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഓരോ സംഭവങ്ങളും നേട്ടങ്ങളും എക്കാലവും അഭിമാനത്തോടെ ഓര്‍ക്കപ്പെടെണ്ടാതാണ്. ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ഒരിക്കല്‍ കൂടി കഴിഞ്ഞ നാള്‍വഴികള്‍ ഓര്‍ത്തെടുക്കാം.
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാജ്യം
