പഞ്ചായത്ത് വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളില്‍ നടന്ന ക്ലാസ്സില്‍ പഞ്ചായത്തിലെ ബേക്കറി, കാന്റീന്‍,ഹോട്ടല്‍ ഉടമകള്‍ പങ്കെടുത്തു. ശുചിത്വവും, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള ഭക്ഷണ വില്പനയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ഭക്ഷണശാലകളില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ഷാലിമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജന്‍ കുഞ്ഞുമോള്‍, സെക്രട്ടറി ഉമേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ജെഎച് ഐ റിന്‍സണ്‍, പഞ്ചായത്ത് സെക്രട്ടറി എം.ശാലിനി എന്നിവര്‍ പ്രസംഗിച്ചു.//
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
