തിരുനാള്‍ദിനത്തില്‍ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് 5ന് പാലക്കപറമ്പ് കപ്പേളയില്‍ നടന്ന കുര്‍ബാനക്ക് ഫാ. ഗ്ലാഡ്റിന്‍ വട്ടക്കുഴി കാര്‍മ്മികനായി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു.
കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാള്‍ ആഘോഷിച്ചു.
