ഫാ. ഫ്രാന്‍സിസ് ആളൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. ഫ്രാന്‍സിസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. ഫാ. ആന്റോ രായപ്പന്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോളി ചിറമ്മല്‍ നേതൃത്വം നല്‍കി. ബുധനാഴ്ച അമ്പ് പ്രദക്ഷിണം നടക്കും. തിരുനാള്‍ദിനമായ വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 5ന് ഫാ. ഗ്ലാഡ്‌റിന്‍ വട്ടക്കുഴി കാര്‍മ്മിനായ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും.
കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.
