വ്യാഴാഴ്ച രാവിലെ നടക്കുന്ന പാട്ടു കുര്‍ബാന, രൂപം എഴുന്നള്ളിച്ചു വെക്കല്‍ എന്നി വയ്ക്ക് ശേഷം ഇടവകയിലെ 27 കുടുംബ യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. രാത്രി 12ന് അമ്പ് പ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും. വെള്ളിയാഴ്ച രാവിലെ തിരുനാള്‍ പാട്ടു കുര്‍ബാന, ഉച്ച കഴിഞ്ഞ് പ്രദക്ഷിണം, വൈകുന്നേരം ബാന്റ് വാദ്യ മത്സരം എന്നിവയുണ്ടാകും. അസി. വികാരി ഫാ. അഗസ്റ്റിന്‍ പൂന്തിലി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു പീണിക്കപറമ്പന്‍, കൈക്കാരന്‍ റപ്പായി ചക്കാലയ്ക്കല്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന്‍ മങ്കുഴി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുനാള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
