കാവില്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം നടന്നത്. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ശ്രീഭൂതബലി, എഴുന്നള്ളിപ്പും നടത്തി, ഉച്ചക്ക് കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത് അരങ്ങേറി. കാഴ്ചശിവേലിയില്‍ ഏഴ് ആനകള്‍ അണിനിരന്നു. മന്ദലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടന്‍മാരാരും, പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്‌നാരായണമാരാരും നേതൃത്വം നല്‍കി. പാണ്ടിമേളം, കേളി, കൊമ്പ് പറ്റ് എന്നിവയും ഉണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി ആഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു
