പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമനിധി വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ.കെ. രാമചന്ദ്രന് എംഎല്‍എ പറഞ്ഞു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ഉന്നതിയ്ക്കായി നല്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും എംഎല്‍എ വിലയിരുത്തി. ചടങ്ങില്‍ കെജെയു ജില്ലാ പ്രസിഡന്റ് അജീഷ് കര്‍ക്കിടകത്ത് അദ്ധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം. പ്രഭു മുഖ്യപ്രഭാഷണം നടത്തി. ആര്യ ഐ കെയര്‍ ഫാമിലി പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്, പഞ്ചായത്തംഗം അഷറഫ് ചാലിയതൊടി, കെജെയു ഭാരവാഹികളായ ഇ.പി. …