രാവിലെ പടുതോള്‍മനയിലേക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പെരുമനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരീമേളവും വൈകീട്ട് പാണ്ടിമേളവും അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ടും ഇരട്ടതായമ്പക, വിളക്കെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം തന്ത്രി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി മനോജ് നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ വിജയന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.