റോഡ് അറ്റകുറ്റ പണി നടത്തിയ സമയത്ത് മാഞ്ഞുപോയ സീബ്ര ലൈന്‍ പിന്നീട് വരച്ചില്ല. ടിപ്പര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന പൊതുമരാമത്ത് റോഡാണിത്. സീബ്ര ലൈന്‍ ഇല്ലാത്തതിനാല്‍ ഭീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്നത്. അടിയന്തരമായി റോഡില്‍ സീബ്രലൈന്‍ വരക്കാന്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.