ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, പ്രിന്‍സ് ഫ്രാന്‍സീസ്, ദിനില്‍ പാലപറമ്പില്‍, ഷൈലജ, പി.എസ്. പ്രീജു, ജിഷ്മ രഞ്ജിത്, സജന ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഭാഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജാ പ്രേംകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. 67ഓളം കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കേക്ക്, പുതപ്പ്, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്.