അഞ്ച് വര്‍ഷം ഗ്യാരണ്ടിയോടു കൂടി ഒരു വര്‍ഷം മുന്‍പ് മെക്കാഡം ടാറിംഗ് നടത്തിയ റോഡാണ് പലയിടങ്ങളിലായി തകര്‍ന്നു കിടക്കുന്നത്. കോനിക്കരയില്‍ റോഡിന് കുറുകെ ചാല് കീറിയ ഭാഗം താഴ്ന്നുപോയി തുടങ്ങിയതായി നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ ഇരുമ്പ് ഷീറ്റ് നിരത്തിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഒരു മാസം പിന്നിട്ടിട്ടും ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചാല് കീറിയ ഭാഗത്ത് വാഹനങ്ങള്‍ മറിയാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ച് റോഡ് ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം