ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി സി.എന്‍. വല്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7 മുതല്‍ സഹസ്രകലശ പരികലശാഭിഷേകം ആരംഭിക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വലിയ ഗുരുതി, കളമെഴുത്തുപാട്ട് തുടര്‍ന്ന് കൊരട്ടി കിഴക്കേ വാരനാട്ട് മുടിയേറ്റ് കലാസംഘം അവതരിപ്പിക്കുന്ന മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര പറഞ്ഞു. ക്ഷേത്രത്തില്‍ കഴിഞ്ഞ 8 ദിവസമായി നടന്നു വന്ന ദേവീഭാഗവത പാരായണം ചൊവ്വാഴ്ച സമാപിച്ചു.ദേശമംഗലം ഓംകാരാശ്രമം നിഗമാനന്ദ സ്വാമി, ഗിരീഷ് മേയ്ക്കാട് ഗുരുപദം എന്നിവരാണ് പ്രഭാഷണം നടത്തിയത്. ക്ഷേത്രം ഭരണസമിതിയംഗങ്ങളായ സി.എം. സോമന്‍, പി.കെ. ഹരിദാസ്, സി.ആര്‍. രാജന്‍, കെ.വി. സുരേഷ്, കെ.ഡി. ഹരിദാസ്, സി.എസ്. സുനേഷ്, കെ.കെ. ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി./
ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
