തെക്കേക്കര വെളിയത്തുപറമ്പില്‍ 38 വയസുള്ള രഞ്ജിത്താണ് അറസ്റ്റിലായത്. തെക്കേക്കര പിണ്ടിയാന്‍ ജെലിലിന്റെ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 250 കിലോ അടയ്ക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കവുങ്ങ് കൃഷിയില്ലാത്ത രഞ്ജിത് പല കടകളിലായി മോഷ്ടിച്ച അടക്ക വിറ്റിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒരു മാസം മുന്‍പ് മണ്ണംപേട്ട ഷാപ്പുംപടിക്ക് സമീപത്തുള്ള വീട്ടില്‍ നിന്ന് 350 കിലോഗ്രാം അടക്ക മോഷണം പോയ കേസില്‍ പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല.