കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായുള്ള ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിവേദനം നല്‍കി.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം എം.എസ്. സുമേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എല്‍എസ്ജി ഡി. വിനോദ് കൊടക്കാലി എന്നിവരും സന്നിഹിതരായിരുന്നു.