. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍, അഭിഷേകങ്ങള്‍, വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ് എന്നിവ മാത്രമാണ് നടന്നത്. കനത്ത മഴയെ തുടര്‍ന്നാണ് ഞെള്ളൂര്‍ പൂയ്യം കാവടിയാഘോഷ വരവ് മാറ്റിവെച്ചത്. ഞെള്ളൂര്‍ ദേവസ്വം വക ഒരു സെറ്റ് കാവടിയും നാദസ്വരവും ഒരുക്കിയിരുന്നു. കരയോഗങ്ങളില്‍ നിന്നുള്ള കാവടിവരവും ആഘോഷവും 17, 18 തീയതികള്‍ നടക്കുമെന്ന് ക്ഷേത്രഭരണസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.