തൊട്ടിപ്പാള്‍, മാടായിക്കോണം വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് കൃഷിഭൂമി. കാലം തെറ്റി പെയ്യുന്ന മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് 30 എച്ച്പിയുടെ മോട്ടോറും പമ്പും അനുവദിക്കണമെന്ന് കോള്‍ കര്‍ഷകസമിതികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 10 എച്ച്പിയുടെ രണ്ടു മോട്ടോറുകള്‍ വാടകക്കെടുത്താണ് നിലവില്‍ ഇവിടെ വെള്ളം വറ്റിക്കുന്നത്. 3000 രൂപ വാടകയും ഡീസല്‍ ചെലവും മെക്കാനിക്കല്‍ ചെലവും ദിനവും വരുന്നുണ്ട്. ഇത് സാമ്പത്തികമായി വലിയ ബാധ്യതയാണ് തങ്ങള്‍ ഉണ്ടാക്കുന്നത് എന്നും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ വിതച്ചതെല്ലാം പാഴായിപ്പോകുന്ന അവസ്ഥയാണുള്ളതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.