പുലക്കാട്ടുകര കുട്ടംകുളങ്ങര വിജയന്റെയും പ്രഭയുടെയും മകന്‍ പ്രശാന്താണ് മരിച്ചത്. 36 വയസായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രശാന്ത് ടൂവീലറില്‍ വീട്ടിലേക്ക് മടങ്ങും വഴി കരിയാട് വെച്ചാണ് ചരക്ക് ലോറി ഇടിച്ചത്. എറണാകുളത്ത് നിന്നും തൃശൂര്‍ക്ക് പോവുകയായിരുന്നു ചരക്ക് ലോറി. ഭാര്യ- അശ്വിനി വിദേശത്ത് ജോലി ചെയ്യുകയാണ്. മകന്‍ അര്‍ണവ് കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്.