വിളവെടുപ്പിന്റെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വരന്തരപ്പിള്ളി കൃഷിഭവന്‍ ഓഫീസര്‍ നീതു ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൃഷിയില്‍ നിന്ന് ലഭിച്ച ആദായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി വരന്തരപ്പിള്ളി പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്റെ സാന്നിധ്യത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന് കൈമാറിക്കൊണ്ട് കേഡറ്റുകള്‍ മാതൃകയായി. സബ് ഇന്‍സ്‌പെക്ടര്‍ സി.സി. ബസന്ത്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ കെ.എസ്. സിജു, പി.എസ്. സുജിത്ത്കുമാര്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് എ.വി. ബിന്ദു, എസ്പിസി പിടിഎ പ്രസിഡന്റ് അഞ്ജു സുരേഷ്, പൊലീസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, കേഡറ്റുകള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.