ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹോം വോട്ടിംഗ് സംവിധാനം ആവേശകരമായി പുരോഗമിക്കുന്നു. ആദ്യ നാല് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ നിന്നായി 14,940 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 85 വയസ്സ് പൂർത്തിയായവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഹോം വോട്ടിംഗിനായി ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ എന്നിവർ മുൻകൂട്ടി അപേക്ഷിച്ച പ്രകാരമാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. …



















