ക്ലാസ് മുറികളില്‍ പാഠപുസ്തകങ്ങളില്‍ മാത്രം വിദ്യാര്‍ത്ഥികളെ ഒതുക്കി നിര്‍ത്താതെ മണ്ണിനെ അറിയുകയാണ് പുതുക്കാട് ജിവിഎച്ച്എസ് സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍
പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ കണ്ണംബത്തൂരിലുള്ള വനിത വ്യവസായ കേന്ദ്രത്തിലെ ഭൂമിയില്‍ സ്ഥലമാണ് കൃഷി ഭൂമിയായി മാറിയത്. ഓണക്കാല വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ചെണ്ടുമല്ലികൃഷിയുമാണ് ഇവിടെ നടത്തിയത്. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, കൊത്തമര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറിയ്ക്കായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പാഠ്യപദ്ധതിയുടെ ഭാഗമായും കൂടിയാണ് കൃഷി ഒരുക്കിയത്. മണ്ണൊരുക്കല്‍, നടീല്‍, വളമിടല്‍ തുടങ്ങീ കൃഷിയുടെ ആരംഭം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് …