ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു
പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സണ്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലന്‍ മംഗളപത്ര സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലപ്പിള്ളി കുറുമൊഴി പത്രപ്രകാശനവും മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ ഫോട്ടോ അനാഛാദനവും നിര്‍വ്വഹിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്‍. ജിജോയ് മുഖ്യ സന്ദേശം നല്‍കി. വിരമിക്കുന്ന അദ്ധ്യാപകരായ ബി. സജീവ്, സി. വി. ജെസ്സി, എം. ശ്രീലത എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, പ്രധാനാധ്യാപകന്‍ ടി. …