nctv news pudukkad

nctv news logo
nctv news logo

Local News

parappukara panchayath- fitness centre- nctv news- pudukad news

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒരുക്കിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ എഴുപതോളം വനിതകളുടെ ആശ്രയമാണ്. കഴിഞ്ഞ വര്‍ഷം ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഉള്‍പ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തിലാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട് …

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു Read More »

nctv news-pudukad news

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ …

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു Read More »

nctvnews- pudukad news

കെഎല്‍എം തൃശ്ശൂര്‍ അതിരൂപത തല പതാക ദിനാഘോഷം വരാക്കര ഉണ്ണി മിശിഹാ പള്ളിയില്‍ സംഘടിപ്പിച്ചു

കെഎല്‍എം അതിരൂപതാ പ്രസിഡന്റ് മോളി ജോബി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ബേബി വാഴക്കാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സംസ്ഥാന സെക്രട്ടറി ബിജു ചെറിയത്ത് മെമ്പര്‍ഷിപ്പ് വിതരണോ ഉദ്ഘാടനം നടത്തി.കെഎല്‍എം ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ്, ഫൊറോന ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് റോബസ് പറപ്പുള്ളി, ലിബി വര്‍ഗീസ് മേഖല സെക്രട്ടറി, എസ് എന്‍ടിയു ഫോറം കണ്‍വീനര്‍ ആന്റോ പോള്‍, ഫൊറോന പ്രസിഡണ്ട് വിന്‍സണ്‍ മാപ്രാണത്തുകാരന്‍, അതിരൂപത കമ്മിറ്റി അംഗങ്ങളായ ഡേവിസ് ചാമക്കാല, റീന സാബു, …

കെഎല്‍എം തൃശ്ശൂര്‍ അതിരൂപത തല പതാക ദിനാഘോഷം വരാക്കര ഉണ്ണി മിശിഹാ പള്ളിയില്‍ സംഘടിപ്പിച്ചു Read More »

ootty tourism- nctv news- pudukad news

തിരുവനന്തപുരം ഊട്ടി സ്വിഫ്റ്റ് ഡീലക്‌സ് സര്‍വ്വീസിന് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ദിവസവും രാത്രി 12.46 ന് ഊട്ടി ബസ്സ് പുതുക്കാടെത്തും. രാവിലെ 5.21 ബസ് ഊട്ടിയിലെത്തും. ഷൊര്‍ണ്ണൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, നാടുകാണി, ഗൂഡല്ലൂര്‍ വഴി ആണ് സര്‍വ്വീസ് നടത്തുന്നത്. തിരിച്ച് രാത്രി ഏഴ് മണിക്ക് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്ക് പുതുക്കാടെത്തും. 361 രൂപയാണ് പുതുക്കാട് ഊട്ടി ടിക്കറ്റ് …

തിരുവനന്തപുരം ഊട്ടി സ്വിഫ്റ്റ് ഡീലക്‌സ് സര്‍വ്വീസിന് പുതുക്കാട് ബോര്‍ഡിങ്ങ് പോയിന്റ് അനുവദിച്ചു Read More »

NCTV NEWS-PUDUKAD NEWS

കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പറപ്പൂക്കര മേഖലാ സമ്മേളനം തൊട്ടിപ്പാളില്‍ സംഘടിപ്പിച്ചു

. കെഎന്‍ടിയു ഏരിയാ സെക്രട്ടറി എം.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. സി പി എം പറപ്പൂക്കര ലോക്കല്‍ സെക്രട്ടറി കെ.കെ. രാമകൃഷ്ണന്‍, എം.പി. ജോസ്. രമണി അശോകന്‍, കെ.വി. ശോഭന, ദാസന്‍ മൂത്തേരി, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി ഷാജു പള്ളത്ത്, പ്രസിഡന്റ് കെ.വി. വത്സലന്‍, ട്രഷറര്‍ പി.വി. ജനാര്‍ദ്ധനന്‍ എന്നിവരെ തിരഞ്ഞെടുത്തു.

NCTV NEWS-PUDUKADNEWS

കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖലാ സമ്മേളനം സംഘടിപ്പിച്ചു

സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്. ഷാജു അധ്യക്ഷനായി. ഫിലോമിന ഫ്രാന്‍സിസ്, സിപിഎം പുതുക്കാട് മേഖലാ സെക്രട്ടറി അല്‍ജോ പുളിക്കന്‍, എം.എ. ഫ്രാന്‍സിസ് സിന്ധു ഭാസ്‌കരന്‍, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, സി.പി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ജി. ഷാജി സെക്രട്ടറി, പ്രസിഡന്റായി ഐ.എസ്. ഷാജുവിനെയും ട്രഷററായി ടി ഡി സന്ദീപിനെയും 14 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

NCTV NEWS- PUDUKAD NEWS

ഡിവൈഎഫ്‌ഐ നന്തിപുലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റപ്പിള്ളി കപ്പേള വഴി മുതല്‍ മുപ്ലിയം സെന്റര്‍ വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

സിപിഎം നന്തിപുലം ലോക്കല്‍ സെക്രട്ടറി ബെന്നി ചാക്കപ്പന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുപ്ലിയത്ത് സംഘടിപ്പിച്ച സമാപനയോഗം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം പി.എന്‍. വിഷ്ണു ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി വിഷ്ണു ശിവരാമന്‍ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ നന്തിപുലം മേഖല പ്രസിഡന്റ് സുജിത്ത് കെ. സുധാകരന്‍, ഡിവൈഎഫ്‌ഐ നന്തിപുലം മേഖലാ വൈസ് പ്രസിഡന്റ് അനിക്‌സ് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ കൊടകരയില്‍ ലോക ഉപഭോക്തൃദിനം ആചരിച്ചു

ദിനാചരണത്തിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി പ്രസിഡന്റ് പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് ഉപഭോക്തൃകൗണ്‍സില്‍ മെമ്പര്‍ പ്രിന്‍സ് തെക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ദേവസികുട്ടി മാളിയേക്കലിനെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.വി. പ്രജിത്ത്, കെ.സി. കാര്‍ത്തികേയന്‍, പാലി ഉപ്പുംപറമ്പില്‍, ഡേവിഡ് പാറവളപ്പില്‍, പോള്‍സന്‍ ആലപ്പാട്ട്, ബാബു ഐസക് എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഹീയറിംഗ് ഉപകരണങ്ങളുടെ നല്‍കുന്നതിനായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശൈലജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, സജ്‌നാ ഷിബു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധ എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- KODAKARA NEWS- PUDUKAD NEWS

മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്യുതമാരാരുടെ പതിനൊന്നാം ചരമവാര്‍ഷികദിനാചരണവും അനുസ്മരണവും കൊടകരയില്‍ നടത്തി

എന്‍.എസ്.എസ്, കരയോഗം പ്രസിഡന്റ് എം.എല്‍. വേലായുധന്‍ നായര്‍, അച്യുതമാരാരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ചു. സമിതി പ്രസിഡന്റ് പി.എം. നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി അനുസ്മരണപ്രഭാഷണം നടത്തി. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ പാലാഴി, അജിത്ത് വടക്കൂട്ട്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, വിജില്‍മേനോന്‍, റിനിത്ത് ചിറ്റിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയില്‍ പെണ്‍ എഴുത്തുകള്‍ പുസ്തകപരിചയം സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അംഗം പ്രനില ഗിരീശന്‍ അധ്യക്ഷത വഹിച്ചു. എ.എ. രാധാമണി, വിശാലം വേലായുധന്‍, പി.കെ. പ്രമീള , ഷൈനി പൗലോസ്, പാര്‍വതി, മെയ് സിതാര, മീനു കൃഷ്ണന്‍, സന്ധ്യ ധര്‍മ്മന്‍ എന്നിവര്‍ സ്വന്തം പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തക കെ.കെ. സോജ, ലൈബ്രേറിയന്‍ സുഷമ ടി.ശാന്തന്‍, ഇ.കെ. രാജലക്ഷ്മി, സരസ്വതി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാസാഹിത്യ കൂട്ടായ്മ അംഗം സന്ധ്യ ധര്‍മ്മന്‍ എഴുതിയ കുടജാദ്രിയിലെ മഞ്ഞപ്പൂക്കള്‍ എന്ന പുസ്തകത്തിന്റെ …

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് കേന്ദ്രവായനശാലയില്‍ പെണ്‍ എഴുത്തുകള്‍ പുസ്തകപരിചയം സംഘടിപ്പിച്ചു Read More »

NCTV NEWS-PUDUKAD NEWS

പുതുക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചേമ്പറില്‍ ചര്‍ച്ച നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കെ.എസ്.ആര്‍.ടി.സി. എംഡി പ്രമോദ് ശങ്കര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അനുയോജ്യമായ വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി എംഎല്‍എ യും കെ.എസ്.ആര്‍.ടി.സി. എം.ഡി ഉള്‍പ്പടെയുള്ള ഉന്നതോദ്യോഗസ്ഥരും വ്യാഴാഴ്ച 04.30 ന് സ്ഥലം സന്ദര്‍ശിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

NCTV NEWS-PUDUKAD NEWS- MURIYAD PANCHAYATH- BUDJET 2025

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു

ലൈഫ് ഭവന പദ്ധതി, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിങ്ങ്, കൃഷി, ആരോഗ്യം, ശുചിത്വം പട്ടികജാതി യില്‍ പ്പെട്ട യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള ഫര്‍ണീച്ചര്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണനയാണ് ബഡ്ജറ്റില്‍ കൊടുത്തിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് നിരവധി പുതിയ റോഡുകളും പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. 27 കോടി 10 ലക്ഷത്തി 831 രൂപയുടെ വരവും 26 കോടി 22 ലക്ഷത്തി അമ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി നാല്പത് രൂപയുടെ ചിലവും, 87 ലക്ഷത്തി എഴുപതിനായിരത്തി അഞ്ചൂറ്റി അമ്പത്തി ഒന്ന് രൂപയുടെ നീക്കിയിരിപ്പും കാണിക്കുന്ന …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് രതി ഗോപി അവതരിപ്പിച്ചു Read More »

nctv news- pudukad news

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹോക്കി ടീം അംഗങ്ങള്‍ക്ക് ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തു

ദേശീയ തലത്തിലടക്കം കുട്ടികള്‍ പ്രകടിപ്പിച്ച മികവു കണക്കിലെടുത്താണ് കാര്‍ബണ്‍ സ്റ്റിക്കുകള്‍ വിതരണം ചെയ്തത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഹോക്കി അസോസിയേഷന്‍ സെക്രട്ടറി എബനേസര്‍ ജോസ്, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, എംപി ടി എ പ്രസിഡന്റ് നിജി വത്സന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ എന്നിവര്‍ പ്രസംഗിച്ചു. 

nctv news- pudukad new- parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം പുഷ്പകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം.കെ. വിജയന്‍, എസ്.സി. പ്രൊമോട്ടര്‍ ഇ.എസ്. സംഗീത എന്നിവര്‍ പ്രസംഗിച്ചു. 5,64,800 രൂപ ചിലവില്‍ 16 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രതീഷ്, നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. 11 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.

nctv news- pudukad news

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, ബിആര്‍സി കൊടകര ബിപിസി വി.ബി. സിന്ധു, കൊടകര ബിആര്‍സി സി.ആര്‍.സി.സി ഡാനി വര്‍ഗ്ഗീസ്സ്, പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. 1 മുതല്‍ 7വരെ ക്ലാസിലുള്ള കുട്ടികള്‍ മലയാളം, ഗണിതം, പരിസര പഠനം, സാമൂഹ്യശാസ്തം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിലെ മികച്ച പഠന പ്രവര്‍ത്തങ്ങള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ …

പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂളില്‍ പഞ്ചായത്തുതല പഠനോത്സവം സംഘടിപ്പിച്ചു Read More »

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, ഹനിത ഷാജു, ഷീബ നിഗേഷ്, അനു പനങ്കൂടന്‍, സെക്രട്ടറി വി.വി. പ്രതീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സജിത എന്നിവര്‍ പ്രസംഗിച്ചു. /

nctv news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം ഇടവിളകിറ്റ് വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി ഡെന്നി പനോക്കാരന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്തംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു

 ജലജീവന്‍ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റി ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് പൊളിച്ച് പൈപ്പിട്ട് രണ്ടുമാസത്തോളമായിട്ടും വെട്ടി പൊളിച്ച ഭാഗം ഗതാഗതയോഗ്യമാക്കാത്തതില്‍ രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വെട്ടി പൊളിച്ച റോഡിന്റെ ഭാഗം കല്ലുകളും കുഴികളും കുന്നുകളുമായി ഗതാഗതം ദുരിത പൂര്‍ണവും അപകടകരവും ആക്കുന്നുവെന്നും രൂക്ഷമായ പൊടിശല്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വെണ്ടൂര്‍ ആമ്പല്ലൂര്‍ പ്രദേശത്തെ കനാലിലൂടെ കാര്‍ഷികാവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഉടന്‍ …

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു Read More »