nctv news pudukkad

nctv news logo
nctv news logo

nctv news

thottippal temple

 തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

തൊട്ടിപ്പാള്‍ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ നവകം, കളഭം, ശ്രീഭൂതബലിയോട് കൂടിയ എഴുന്നള്ളിപ്പും നടത്തി. തുടര്‍ന്ന് വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, തായമ്പക,  വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. സഹസ്രദീപം തെളിയിക്കലും നടത്തി.

varandarapilly-suchitha-prgm.

വരന്തരപ്പിള്ളി പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വപൂരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ക്ഷേമകാര്യ സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ ഷൈജു, റഷീദ്, ബിന്ദു പ്രിയന്‍, കലാപ്രിയ സുരേഷ്, രജിനി ഷിനോയ്, ജോണ്‍ തുലാപറമ്പില്‍, കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ. സലീഷ്, കില ഫാക്കല്‍ട്ടി അംഗങ്ങളായ …

വരന്തരപ്പിള്ളി പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വപൂരം ക്യാമ്പയിന്‍ സംഘടിപ്പിച്ചു Read More »

anumodanam

ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച രാജസ്ഥാന്‍ സ്വദേശിനി ആരതി ജാന്‍ഗിഡിന് എഎല്‍എയുടെ അനുമോദനം

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയാണ് ചെമ്പുച്ചിറയിലെത്തിയാണ് ആരതി ജാന്‍ഡിനെ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി.എസ.് പ്രിന്‍സ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരും സന്നിഹിതരായിരുന്നു.

varandarapilly rationkada

മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചടങ്ങില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് അംഗം അഭിലാഷ്, സീബ, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകള്‍, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോണ്‍ ബില്ല് എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന …

മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലെ എആര്‍ഡി 194 റേഷന്‍ കടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സ്‌റ്റോറിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

education-minister.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന്

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

kodakarea block

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിനിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത രാജീവന്‍ അധ്യക്ഷയായി. ബ്ലോക്ക് അംഗങ്ങളായ സതി സുധീര്‍, ഷീല ജോര്‍ജ്, വി.കെ. മുകുന്ദന്‍, മിനി ഡെന്നി, ടി.കെ. അസൈന്‍, പോള്‍സന്‍ തെക്കുംപീടിക എന്നിവര്‍ പങ്കെടുത്തു.

pudukad panchayath

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ജോജു, വികസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, മറ്റ് ജനപ്രതിനിധികള്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, കില പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി അസി. വികാരി, എസ്എന്‍ഡിപി പ്രതിനിധികള്‍ …

വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി Read More »

trikur panchayath

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി

 പൊതു സ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ അജീഷ് മുരിയാടന്‍, ഗിഫ്റ്റി ഡെയ്‌സണ്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.കെ. ദീപക്, തീമാറ്റിക്ക് എക്‌സ്‌പെര്‍ട്ട് ധന്യ പി. നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, …

വലിച്ചെറിയല്‍മുക്ത കേരളം പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെ ശുചിപൂര്‍ണ്ണ പദ്ധതിയുടേയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന ശുചിത്വപൂരത്തിന് തുടക്കമായി Read More »

school-mathil-thakarnnu-

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു

 സ്‌കൂള്‍ കോമ്പൗണ്ടിനു ചുറ്റുമുള്ള മതിലിന്റെ അമ്പതുമീറ്ററോളമാണ് വ്യാഴാഴ്ച വൈകീട്ട് ഇടിഞ്ഞുവീണത്. വെള്ളിക്കുളങ്ങര പട്ടികജാതി കോളനിയോട് ചേര്‍്ന്നുള്ള ഭാഗത്തെ മതിലാണ് തകര്‍ന്നത്. ആളപായമുണ്ടായില്ല. പതിനഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് തകര്‍ന്ന മതില്‍. നിര്‍മാണത്തിലെ അപാകതയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മതിലിനോട് ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള മഹാഗണി വൃക്ഷങ്ങളുടെ വേരുകള്‍ വളര്‍ന്ന് മതിലിന്റെ അടിത്തറ തകര്‍ത്തതും കാരണമായിട്ടുണ്ട്. സ്‌കൂള്‍ ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ദുര്‍ബലാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മതിലിനോടു ചേര്‍ന്നുള്ള മഹാഗണി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് …

വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു Read More »

cpm pudukad

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

 പൊതുസമ്മേളനം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ ആമ്പല്ലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, നേതാക്കളായ രാഘവന്‍ മുളങ്ങാടന്‍, ജോര്‍ജ് താഴേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക ഭാരവാഹികളായ പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, എം.ആര്‍.രഞ്ജിത്ത്, എന്‍.എന്‍. ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

weather updates

കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ

സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെയാണ് കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാൻ കാരണം. 96 ശതമാനം മഴ കിട്ടുമെന്നാണ് …

കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ Read More »

sslc result 2023

എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഇത്തവണ 99.7 %വിജയം. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയത് 4.19 ലക്ഷം കുട്ടികൾ. കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കൂടി. വിജയശതമാനത്തിൽ 0.44% വർധന. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിൽ 99.94%. ഏറ്റവും കുറവ് വിജയശതമാനം വയനാട് 98.41%. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ A+. ഏറ്റവും കൂടുതൽ A+ മലപ്പുറം ജില്ലയിൽ 4,856 വിദ്യാർത്ഥികൾക്ക്. 100 മേനി നേടിയ സ്കൂളുകളുടെ എണ്ണം കൂടി 2,581സ്കൂളുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്കൂളുകൾ കൂടി. ജൂൺ 7 …

എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രഖ്യാപിച്ചു Read More »

nenmanikara panchayath

നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 7 കിലോമീറ്റര്‍ ദൂരം വരുന്ന നാഷണല്‍ ഹൈവേ തലോര്‍ തൃശൂര്‍ പിഡബ്ലുഡി റോഡ് ശുചീകരിച്ചു

 ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിന്‍സ്, സരിത രാജേഷ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് വികസന ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് അംഗം പോള്‍സന്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, പഞ്ചായത്ത് അംഗങ്ങളായ കെ.എ. അനില്‍കുമാര്‍, ഭദ്ര മനു, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന …

നെന്മണിക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ 7 കിലോമീറ്റര്‍ ദൂരം വരുന്ന നാഷണല്‍ ഹൈവേ തലോര്‍ തൃശൂര്‍ പിഡബ്ലുഡി റോഡ് ശുചീകരിച്ചു Read More »

obit

വരന്തരപ്പിള്ളി പള്ളിക്കുന്ന് മാളിയേക്കല്‍ കാപ്പാനി പൗലോസ് ഭാര്യ മേരി (86) അന്തരിച്ചു

സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍. ഡേവീസ്, തോമസ്, ജോണ്‍സന്‍, ഡെയ്‌സി, ബാബു, ബീന, ലിസി, ബിജു, പരേതനായ ജോയ് എന്നിവര്‍ മക്കളും ലിസി, ഷൈനി, അല്‍ഫോന്‍സ, ജോസഫ്, വില്‍മ, ജോണ്‍സന്‍, ജോസഫ്, സജിത എന്നിവര്‍ മരുമക്കളുമാണ്.

parppukara panchayath

പറപ്പൂക്കര പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള യൂണിഫോം, ഗ്ലൗസ്, മാസ്‌ക് എന്നിവ വിതരണം ചെയ്തു

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ കൂലി വര്‍ദ്ധിപ്പിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം ഐശ്വര്യ അനീഷ് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. സുരേഷ്‌കുമാര്‍, എം.സി. കൃഷ്ണകുമാര്‍, കെ.ജി. ഗൗതമി, ടി.ടി. അഞ്ജിത എന്നിവര്‍ പ്രസംഗിച്ചു.

sanchar sadhi

നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന സഞ്ചാര്‍ സാഥി എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി

നിലവില്‍ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടി ക്രമങ്ങള്‍. ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ബ്ലോക്ക് ചെയ്യാം.

MAROTTICHAL INJURY

മരോട്ടിച്ചാലില്‍ 70 കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് തീപിടിച്ചു

മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് നിസാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഐ ടെല്ലിന്റെ ഫോണിന് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവമുണ്ടായത്. കടയിലുണ്ടായിരുന്ന ആള്‍ ഉടന്‍ വെള്ളം ഒഴിച്ചു തീ അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

മറ്റത്തൂരിലെ മാങ്കുറ്റിപ്പാടത്ത് വര്‍ഷങ്ങളോളം തരിശുകിടന്ന ഏഴേക്കര്‍ നിലത്തില്‍ ഇറക്കിയ പുഞ്ചകൃഷിയുടെ വിളവെടുപ്പ് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, കെ.ആര്‍. ഔസേഫ്, കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പാടശേഖര സമിതി സെക്രട്ടറി ജയന്‍ പൊലിയേടത്ത്് എന്നിവര്‍ പ്രസംഗിച്ചു.

vasupuram manjur road

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച വാസുപുരം മാഞ്ഞൂര്‍ റോഡ് തുറന്നു നല്‍കി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് എം.ആര്‍. രഞ്ജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, അംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തീരദേശ റോഡ് സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 30.20 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് റോഡ് നവീകരണം നിര്‍വ്വഹിച്ചത്.

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വ്വഹിച്ചു

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. സബിത അധ്യക്ഷയായി. ഒപ്പമുണ്ട് ഉറപ്പാണ് എന്ന വാചകത്തോടെയാണ് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് സെന്റര്‍ ആരംഭിച്ചത്. സിറ്റിസണ്‍  ഫെസിലിറ്റേഷന്‍ സെന്ററില്‍ രാവിലെ 10മണി മുതല്‍ 5മണി വരെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭ്യമാണ്.