nctv news pudukkad

nctv news logo
nctv news logo

nctv news

topper award

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരപഠന വിഭാഗത്തില്‍ ബികോമിന് കല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ മേനാച്ചേരി ഹണിമോന്റെയും സിന്ധുവിന്റെയും മകള്‍ സോന മരിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും സോനമരിയ ടോപ്പര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

chengalur chirayagatupadam

 ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. വലിയകുളത്തിനു വടക്ക് ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെ ഈ ചേറില്‍ നിന്നാണ് നമ്മുടെ ചോറ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്. ഒരുപ്പൂ നിലങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന പ്രദേശങ്ങളെ ഇരുപ്പൂ മുപ്പൂ സാധ്യതകളിലേക്കും ഭക്ഷ്യവിള വൈവിധ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമാണ് നവര നെല്‍കൃഷി. പാലക്കാട് കണ്ണാടിയില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസര്‍ കവിത നിര്‍വഹിച്ചു. കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.എസ.് സുരേന്ദ്രന്‍ അധ്യക്ഷനായി. പരിഷത്ത് മേഖലാ സെക്രട്ടറി ടി.എം. ശിഖാമണി, …

 ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് കറുത്ത നവര വിളവെടുത്തു. വലിയകുളത്തിനു വടക്ക് ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായാണ് കറുത്ത നവര കൃഷിയിറക്കിയത്. Read More »

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ മറവില്‍ ഇതിന്റെ ഉത്തരവാദിത്വം ഗവണ്മെന്റ് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ജില്ലാപഞ്ചായത്ത് അംഗം ആരോപിച്ചു. വികസനഫണ്ടിന്റേയും മെയ്ന്റന്‍സ് ഗ്രാന്റിന്റേയും രണ്ട് ഗഡുവുകള്‍ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്, അതില്‍ ജൂലൈയില്‍ അനുവദിക്കേണ്ട തുക അനുവദിച്ചത് നവംബറിലാണ്,  അവശ്യകാര്യങ്ങള്‍ക്കുള്ള തുക യൊഴിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ക്ക് അമ്പതിനായിരം രൂപക്ക് മുകളിലുള്ള ചെക്കുകള്‍ മാറി ലഭിക്കാത്തതിനാല്‍ കരാര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചിലവ് കേവലം 42.90% മാത്രമാണ്. ഇപ്പോള്‍ പട്ടികയില്‍ 8-ാംസ്ഥാനമാണ്. …

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമയത്ത് ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറി നിയന്ത്രണത്തിലൂടെയും കോടികളുടെ വികസന പദ്ധതികളാണ് ജില്ലക്ക് നഷ്ടമാകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

palapilly forest department

അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വേലുപ്പാടത്ത്് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു

പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. പ്രേംഷമീര്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ്്് പ്രസിഡന്റ് ടി.ജി അശോകന്‍, നയന വനസംരക്ഷണ സമിതി സെക്രട്ടറി ദിലീപ് ടി. ഗോവിന്ദ്, നയന വനംരക്ഷണ സമിതി പ്രസിഡന്റ് എം.എന്‍ പുഷ്പന്‍, മലയോര കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേര്‍ഡ് ഡിഎഫ്ഒ എ.ഒ. സണ്ണി, പി. നിയാസ്,  സച്ചിന്‍ കൃഷ്ണ, സൂരജ് കുമാര്‍, എല്‍ദോസ് ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു. വനാതിര്‍ത്തിയിലെ കൃഷി രീതികള്‍, …

അന്താരാഷ്ട്ര വനദിനാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വേലുപ്പാടത്ത്് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു Read More »

kanakamala pilgrims

എണ്‍പത്തിയഞ്ചാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അടിവാരം ദേവാലയാങ്കണത്തില്‍ മഹാതീര്‍ഥാടനത്തിന്റെ ഭാഗമായി  നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന്  വിശ്വാസികളുടെ അകമ്പടിയോടെ കുരിശുമുടിയിലേക്ക് പ്രാര്‍ഥനയാത്ര നടക്കും. രാത്രി ഏഴിന് കുരിശുമുടിയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ അടിവാരത്തും കുരിശുമുടിയിലും ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് …

എണ്‍പത്തിയഞ്ചാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

thanal march to pkd panchayath

പുതുക്കാട് തണല്‍ പുഞ്ചിരി ക്ലബിന്റെ കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് ശരിയായ എന്‍ ഒ സി നല്‍കാത്തതിനെതിരെ ക്ലബിന്റെ നേതൃത്വത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി

സമരപരിപാടികള്‍ തണല്‍ ബ്ലോക്ക് സെക്രട്ടറി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഡ് അംഗം ടീന തോബി അധ്യക്ഷത വഹിച്ചു. തണല്‍ വാര്‍ഡ് സെക്രട്ടറി ലോനപ്പന്‍ പ്രസംഗിച്ചു. പഞ്ചായത്ത് എന്‍ ഒ സി ശരിയാക്കി കൊടുക്കാത്തതുകൊണ്ട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് തണല്‍ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

മുപ്ലിയം മുത്തുമല ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ പൂയം ആഘോഷിച്ചു

ഗണപതിഹോമം, കലശപൂജ, അഭിഷേകം, കാവടിയാട്ടം, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, അരുണ്‍ പാലാഴിയുടെ തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി ടി.എസ്. വിജയന്‍, മേല്‍ശാന്തി സുരാജ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് പാറമേക്കാവ് അയ്യപ്പന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

കല്ലൂർ ഭരത ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഭരത കാളിയൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ 36 വയസുള്ള രാജേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു രാജേഷ് കുളിക്കാൻ പോയത്. ഏറെ വൈകിയും തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് നാട്ടുക്കാരും സുഹൃത്തുക്കളും ചേർന്ന് ചെക്ക് ഡാമിൽ തിരച്ചിൽ നടത്തിയാണ് രാജേഷിനെ രാത്രി 10 ഓടെ പുറത്തെടുത്തത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം വ്യാഴാഴ്ച 4 ന് വീട്ടുവളപ്പിൽ ” കോമളവല്ലിയാണ് അമ്മ ‘ സഹോദരൻ: ഗിരീഷ്.

pudukad cpm

പുതുക്കാടിനെ ഇളക്കിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ റോഡ്‌ഷോ

മേള അകമ്പടിയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് അണികളാണ് അണിചേര്‍ന്നത്. പുതുക്കാട് സെന്ററില്‍ നടന്ന റോഡ്‌ഷോയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്‍ എന്നിവരും നേതൃത്വം നല്‍കി. ജീപ്പില്‍ നിന്ന് വി.എസ്. സുനില്‍കുമാര്‍ എല്ലാവരെയും അഭിവാദ്യം ചെയ്തു. ശേഷം ആമ്പല്ലൂരില്‍ റോഡ്‌ഷോ അവസാനിച്ചു.

trikur chikilsasahayam

കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍

തൃക്കൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന തണ്ടാശ്ശേരി ശിവന്റെ മകന്‍ 43 വയസുള്ള ടി.എസ്. അഭിഷേകാണ് ചികിത്സക്ക് പണം സ്വരൂപിക്കാനാണ് സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം നല്‍കുന്നത്. കരള്‍ രോഗം ബാധിച്ച് എറണാകുളം ഏസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിന്റെ കീഴില്‍ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമാണ് അഭിഷേക്. …

കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍ Read More »

gold rate

 സർവ റെക്കോർഡുകളും ഭേദിച്ച് സ്വർണവില

സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തി സ്വർണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6180 രൂപയുമായി.

ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പുതുക്കാട് തെക്കേതൊറവില്‍ താമസിക്കുന്ന താന്യം അന്തിക്കാട് വീട്ടില്‍ 51 വയസുള്ള മുരളിയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പാമ്പാന്‍തോടിനു സമീപം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. എതിരെ വന്ന ബസില്‍ തട്ടാതിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആംബുലന്‍സ് മറിഞ്ഞത്. തൃപ്രയാര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ആംബുലന്‍സ് തകരാറിലായതിനെതുടര്‍ന്ന് ചേര്‍പ്പില്‍ നിന്നെത്തിയ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മുരളിയടക്കം 7 പേര്‍ക്കാണ് പരുക്കേറ്റത്. കൊടകര ശാന്തി ഹോസ്പിറ്റലിലെ നേഴ്‌സ് ദേവികയാണ് മുരളിയുടെ ഭാര്യ. മകള്‍- ശ്രീക്കുട്ടി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ വോട്ടര്‍മാരും 55 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 85 വയസ്സിലധികം പ്രായമുള്ള വോട്ടര്‍മാര്‍ 25489. 26,747 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 1194 ലോക്കേഷനുകളിലായി 2319 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. സ്ത്രീകളുടെ നേതൃത്വത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തുകളും 10 ശതമാനം മാതൃകാ പോളിങ് ബൂത്തുകളും സജ്ജമാക്കും.85 വയസ്സിലധികം പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായവരെന്ന് സാഷ്യപത്രമുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ നാല് വരെ …

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു

ശാഖ പ്രസിഡന്റ് സുനില്‍ അക്കര അധ്യക്ഷത വഹിച്ചു. സമൂഹവും, പുതു തലമുറയിലെ മാറ്റങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇബി സബ്് എഞ്ചിനീയര്‍ അഭി തുമ്പൂര്‍ ക്ലാസ്സ് നയിച്ചു. മുതിര്‍ന്ന പൗരന്‍മാരേയും ആദ്യകാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസപുരസ്‌കാരവിതരണവും നടത്തി. വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, കെപിഎംഎസ് ഏരിയാ സെക്രട്ടറി ടി. എസ് സുബ്രഹ്മണ്യന്‍, ഏരിയാ പ്രസിഡന്റ് സി.എസ്. ഗോപി , ശാഖ സെക്രട്ടറി സുരേന്ദ്രന്‍ തമ്മണത്ത്, നാടന്‍പാട്ട് കലാക്കാരന്‍ തേശ്ശേരി …

കെപിഎംഎസ് വൈലാത്തറ ശാഖ വാര്‍ഷിക സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന സമിതി അംഗം എം.കെ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു Read More »

കല്ലൂര്‍ ഭരത പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളായ 4 കിടപ്പുരോഗികളുടെ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കി കാവല്ലൂര്‍ സ്വദേശി തട്ടില്‍ പഴൂങ്കാരന്‍ അന്തോണി

പഴൂങ്കാരന്‍ അന്തോണിയുടെ ഭാര്യ ട്രീസയുടെ സ്മരണാര്‍ത്ഥമാണ് സ്‌നേഹഭവനം ഒരുക്കി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍ താക്കോല്‍ദാനം നടത്തി. പുനര്‍ജീവന്‍ പവിത്രാത്മ ശാന്തി ആശ്രമം ഡയറക്ടര്‍ ബ്രദര്‍ മാത്യൂസ് ചുങ്കത്ത് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഷെന്നി ആന്റോ പനോക്കാരന്‍, സുനില്‍ മുളങ്ങാടന്‍, മാത്യുസ് ഇലവുങ്കല്‍ എന്നിവര്‍ സന്നിഹിതരായി.

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി

അടിവാരം പള്ളിയില്‍ നടന്ന പൊതുയോഗം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍് പത്രോസ് വടക്കുംചേരി അധ്യക്ഷനായി. സെക്രട്ടറി ഡേവീസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന, കനകമല യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി വിതയത്തില്‍, സെക്രട്ടറി ഷിബു ആട്ടോക്കാരന്‍, ട്രഷറര്‍ ജോസ് കറുകുറ്റിക്കാരന്‍, കൈക്കാരന്‍ ലിജോ ചാതേലി എന്നിവര്‍ പ്രസംഗിച്ചു.മലമുകളിലെ കുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കരുത്തി കാര്‍മ്മികത്വം വഹിച്ചു. രാവിലെ മലമുകളിലുള്ള കുര്‍ബ്ബാനകള്‍ക്ക് ജെയിംസ് കൊച്ചുപറമ്പിലും, ഫ്രാന്‍സിസ് പാറക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം …

ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സംഘടയുടെ നേതൃത്വത്തില്‍ കനകമല കുരിശുമുടി തീര്‍ത്ഥാടനം നടത്തി Read More »

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷത വഹിച്ചു. തണല്‍ സര്‍ഗ്ഗോത്സവം 2024 ജൂണ്‍ 26 ന് പുതുക്കാട് സിജി ഓഡിറ്റോറിയത്തില് വച്ച് സംഘടിപ്പിക്കുന്നതിനും മുതിര്‍ന്ന പൌരന്മാരുടെ കലാസാംസ്‌ക്കാരിക പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടത്തുന്നതിനും തീരുമാനിച്ചു. സര്‍ഗ്ഗോത്സവത്തിന്റെ ചെയര്‍മാനായി പ്രസിഡണ്ട് കെ.എം. ബാബുരാജിനേയും ജനറല്‍ കണ്‍വീനറായി ടി.കെ.ചാക്കുണ്ണിയേയും യോഗം തെരഞ്ഞെടുത്തു. പത്താം വാര്‍ഡിലെ തണല്‍ കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ഡ് അംഗം ടീന തോബി യുടെ …

പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തണല്‍ സര്‍ഗ്ഗോത്സവത്തിന്റെ ആലോചനയോഗം ചേര്‍ന്നു Read More »

elction updation

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. മാർച്ച് 25 വരെ അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്‍പ്പ് ലൈൻ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാൻ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ നൽകി അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. എന്നിട്ട് ഫോം 6 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. എന്‍ആർഐ ആണെങ്കിൽ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. …

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം Read More »

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി

മിക്‌സഡ് വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടിക്കാണ് ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ നൈപുണ്യ കോളേജ് കൊരട്ടി രണ്ടാം സ്ഥാനവും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തിരിപ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജ് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിക്‌സഡ് വിഭാഗത്തില്‍ ഗവണ്‍മെന്റ് കോളേജ് പത്തിരിപ്പാല രണ്ടാം സ്ഥാനവും, െ്രെകസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. സദനം കുമരന്‍ കോളേജ് ഡയറക്ടര്‍ രവികുമാര്‍ മത്സരങ്ങളുടെ …

മങ്കര സദനം കുമരന്‍ കോളേജില്‍ വച്ച് നടന്ന കോഴിക്കോട് സര്‍വ്വകലാശാല വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി Read More »

രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ കുടുംബ സംഗമവും നോമ്പുതുറയും കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു

സാഹിത്യകാരി രാജകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ രാജു തലക്കാട്ടില്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. നിക്‌സണ്‍ പോള്‍, പിടിഎ പ്രസിഡന്റ് എം.എ. ഷിബു, എം പിടിഎ പ്രസിഡന്റ് ഷീജ, ടീന തോബി, രശ്മി ശ്രീശോബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പടന്ന സമാജം സെക്രട്ടറിയായി തിരഞ്ഞെടുത്ത സാബു പായമ്മലിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ ‘ പലതുള്ളി പെരുവെള്ളം’ രാജകുമാരി പ്രകാശനം ചെയ്തു.