nctv news pudukkad

nctv news logo
nctv news logo

nctv news

ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ കൃഷി ചെയ്ത കണിവെള്ളരി വിളവെടുത്തു

ട്വന്റി ഫാര്‍മേഴ്‌സ് ചെയര്‍മാനും റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടറുമായ ടി.പി. ബൈജു, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ അസി. മാനേജര്‍ കെ.യു. ബബിത, മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സി.വി. ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് വിപിന്‍, രാജന്‍ പനങ്കൂട്ടത്തില്‍, ഷൈനി ബാബു, ട്വന്റി ഫാര്‍മേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി Read More »

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ …

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

പൊന്നൂക്കര മതിക്കുന്ന് ജി ജെ ബി സ്‌കൂളിലെ പഠനോത്സവം പൊന്നൂക്കര സെന്ററില്‍ നടത്തി

കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ അവതരിപ്പിച്ചു. പാഠഭാഗത്തെ ആസ്പദമാക്കി സ്‌കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്‌കാരം എന്നിവ ഒരുക്കിയിരുന്നു. ഒല്ലൂക്കര ബിആര്‍സി സിആര്‍സിസി ജിന്‍സി, പിടിഎ പ്രസിഡന്റ് കെ.പി. ജെയ്‌സന്‍, പ്രധാനാധ്യാപിക സുനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത്

നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ വീട്ടില്‍ പോള്‍സന്‍ ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കൊടകര കോടാലി റൂട്ടിലെ ചുങ്കാലിലുള്ള പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് ഏതാണ്ട് 40 വര്‍ഷം മുമ്പാണ്. പിന്നീട് നാട്ടുകാരുടെ കൂട്ടായ്മയില്‍ പോള്‍സന്‍പടി ബസ് സ്‌റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇവിടെ നിര്‍മിക്കപ്പെട്ടു. പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. …

താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത് Read More »

SURESH GOPI NDA CANDIDATE

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയുന്ന ആദ്യത്തെ തട്ടകം ശക്തന്റെ തട്ടകമായിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി പറഞ്ഞു 

മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ ചില അധമപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ താന്‍ കീഴ്‌പ്പെട്ടുപോയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബി.ജെ.പി. വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രവികുമാര്‍ ഉപ്പത്ത്, എ. നാഗേഷ്, അരുണ്‍ പന്തല്ലൂര്‍, നാരായണന്‍കുട്ടി എരേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

LDF PUDUKAD

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി

തലോര്‍, തൊട്ടിപ്പാള്‍, മുളങ്ങ്, മുത്രത്തിക്കര, നന്തരിക്കര, വടക്കേതൊറവ്, കണ്ണമ്പത്തൂര്‍, മറവാഞ്ചേരി, രണ്ടാംകല്ല്, ശാന്തിനഗര്‍, ആമ്പല്ലൂര്‍ വടക്കുമുറി, പാലക്കപറമ്പ്, മാവിന്‍ചുവട്, ആലേങ്ങാട്, പൂക്കോട്, പള്ളിക്കുന്ന്, നന്തിപുലം, മുപ്ലിയം, കിഴക്കേ കോടാലി, വെള്ളിക്കുളങ്ങര, വാസുപുരം തുടങ്ങി നാല്‍പതോളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, എല്‍ ഡി എഫ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ടി.എ. രാമകൃഷ്ണന്‍, വി. എസ.് പ്രിന്‍സ്, സി.യു. പ്രിയന്‍ എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.

weather updates

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൃശൂരിൽ ഉയർന്ന താപനില  40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.  തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ്  വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന …

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് Read More »

bjp pudukad

എന്‍ഡിഎ പുതുക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു 

ജിബില്‍ പുതുപ്പുള്ളി അധ്യക്ഷത വഹിച്ചു. നിശാന്ത് അയ്യഞ്ചിറ, സുരേന്ദ്രന്‍ ഐനികുന്നത്ത്, രാജേഷ്്, ബേബി കീടായി, ടി.വി. വിജു, കൃഷ്ണകുമാര്‍, രജീവന്‍ കരോട്ട്, രശ്മി ശ്രീഷോഭ്, ജോയ് മഞ്ഞളി, ഡേവീസ് ചിറയത്ത്, പ്രകാശന്‍ കിളയാറ എന്നിവര്‍ പ്രസംഗിച്ചു.

nadippara vayanasala

നാഡിപ്പാറ പിറവി കലാ സാംസ്‌ക്കാരിക വേദി & വായനശാലയുടെ നേതൃത്വത്തില്‍ വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു

വാര്‍ഡ് അംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡോ. അമല്‍ സി. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. ബാബു, മറ്റത്തൂര്‍ നേതൃസമിതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, സെക്രട്ടറി വി.എസ്. സുബീഷ്,  പ്രസിഡന്റ് എന്‍.എസ.് വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

kallur dalith congress

 കല്ലൂര്‍ തൃക്കൂര്‍ മണ്ഡലം ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡിസിസി ജന. സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ പാലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷെന്നി പനോക്കാരന്‍, സന്ദീപ് കണിയത്ത്, അജീഷ് മുരിയാടന്‍, ജയന്‍ അന്തിക്കാടന്‍, ബിജിത വേണു, കിങ്ങിണി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 

nenmanikara farmers

വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണിവെള്ളരി നേരത്തെ തന്നെ തയ്യാര്‍. നെന്മണിക്കരയിലെ ഒരു കൂട്ടം കര്‍ഷരുടെ നേതൃത്വത്തിലാണ് സ്വന്തം നാട്ടില്‍ തന്നെ കണിവെള്ളരി വിളയിച്ചിരിക്കുന്നത്

ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലുള്ള നെന്മണിക്കര കര്‍ഷകൂട്ടായ്മ നെന്മണിക്കരയില്‍ വിഷുവിനോടനുബന്ധിച്ച് നടത്തിയ കണിവെള്ളരി കൃഷിയിലെ ആദ്യ വിളവെടുപ്പ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വ്വഹിച്ചു. കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ ടി.എ. അജേഷ് അധ്യക്ഷനായി. തലോര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വരുണ സനോജ് മുഖ്യാതിഥിയായി.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ടി.എം. ശിഖാമണി, യൂണിറ്റ് പ്രസിഡന്റ് ടി.യു. രെജീഷ്, കെ.കെ. അനീഷ് കുമാര്‍, കര്‍ഷക കൂട്ടായ്മ അംഗങ്ങളായ സിനോജ് ചീരമ്പത്ത്, ജനീഷ് പ്രഫുല്ലന്‍, ടി. ശ്രീനാഥ് എന്നിവര്‍ …

വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണിവെള്ളരി നേരത്തെ തന്നെ തയ്യാര്‍. നെന്മണിക്കരയിലെ ഒരു കൂട്ടം കര്‍ഷരുടെ നേതൃത്വത്തിലാണ് സ്വന്തം നാട്ടില്‍ തന്നെ കണിവെള്ളരി വിളയിച്ചിരിക്കുന്നത് Read More »

bjp pudukad

എന്‍ഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശിവസേന ജില്ല പ്രസിഡന്റ് രതീഷ്, ജില്ല ട്രഷര്‍ രമേഷ്, ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീലാല്‍, ജില്ല പ്രസിഡന്റ് അതുല്യഘോഷ്, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് കരോട്ട്, ജില്ല സെക്രട്ടറി മനോജ് മുളങ്ങാടന്‍, ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, മേഖല …

എന്‍ഡിഎ പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

KODALY SCHOOL

കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി.ഗീതക്ക് വിദ്യാലയ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

സമ്മേളനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗഹൃദ സമിതി പ്രസിഡന്റ് വി.എം.ഹംസ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് സി.പി.ഗീതടീച്ചര്‍ക്ക് സമ്മാനിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂര്‍ പഞ്ചായത്തിനുള്ള വിദ്യാലയ സൗഹൃദ സമിതിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ചടങ്ങില്‍ സമ്മാനിച്ചു. പുത്തനോളി സ്വദേശി ഷിഹാബിന്റെ ചികില്‍സക്കായി നല്‍കുന്ന ധനസഹായം പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ ഏറ്റുവാങ്ങി. പഞ്ചായത്തംഗം കെ.എസ്.സൂരജ്, പ്രധാനധ്യാപിക പി.എം.ശകുന്തള, മുന്‍ പ്രധാനധ്യാപകരായ …

കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ നിന്നും 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി.ഗീതക്ക് വിദ്യാലയ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി Read More »

ALAGAPPA KUDUMBADASREE

അളഗപ്പനഗര്‍ മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ യൂണിറ്റിന്റെ രജത ജൂബിലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു

മേഴ്‌സി രാജന്‍ അധ്യക്ഷയായി. കെ.കെ.ശോഭന, സിയ, ഗിരിജ പ്രേമന്‍, സി.ആര്‍.ദില്‍ഷ, സി.ആര്‍.സുമ, ദിനേഷ് ആമ്പല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തില്‍ ജീബ അനീഷ് ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.

MATTATHUR BJP

മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍ ബിജെപി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ കുടിവെള്ള ക്ഷാമമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ഏരിയ പ്രസിഡന്റ് സജിത ചന്ദ്രന്‍, പ്രേമന്‍ വെള്ളിക്കുളങ്ങര, സുരേഷ് കോടാലി, സുഭാഷ് കടമ്പോട് എന്നിവര്‍ നേതൃത്വം നല്‍കി.

LDF PUDUKAD

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ്

കുടിവെള്ള പദ്ധതി സ്ഥാപിക്കാനായി കണ്ടെത്തിയ റവന്യു പുറമ്പോക്ക് ഭൂമി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് കയ്യേറിയെന്നാരോപിച്ച് എല്‍ഡിഎഫ് പുതുക്കാട് സെന്ററില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം.വര്‍ഗീസ്. 224 കോടി ചെലവഴിച്ച് 5 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ജല്‍ജീവന്‍ പദ്ധതിയുടെ ജല ശുദ്ധീകരണശാലയും സംഭരണിയും നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം ബാബുരാജിന്റെ കൈവശമുള്ളതാണ്. ഈ സ്ഥലം കയ്യേറ്റ ഭൂമിയാണെന്നും പദ്ധതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി തഹസില്‍ദാര്‍ ബാബുരാജിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. …

ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് Read More »

KAPPA ARREST VELLIKULANGARA

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റൗഡിയായ കുറ്റിച്ചിറ സ്വദേശിയെ കാപ്പചുമത്തി നാടുകടത്തി 

കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ 24 വയസുള്ള അമലിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസുകളില്‍ പ്രതിയാണ്. തൃശൂര്‍  റേഞ്ച് ഡിഐജി അജിത ബീഗമാണ് ഇയാളെ ഒരുവര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. വെളളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിളള, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

YADHU CHIKILSA SAHAYA NIDHI

രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു

ചെങ്ങാല്ലൂര്‍ തൃക്കാശ്ശേരി സിജി മകന്‍ യദു ഭരതാണ് ചികില്‍സക്കായി സഹായം തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ അവസ്ഥയിലായ യദു നിലവില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് 8 ലക്ഷം രൂപ ചിലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് തുടര്‍ചികില്‍സ നടത്താനുള്ള തുക താങ്ങാന്‍ സാധിക്കുന്നില്ല. തുടര്‍ചികില്‍സക്കായി സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് …

രണ്ട് ഇടുപ്പെല്ലുകളും തകരാറിലായ ചെങ്ങാലൂര്‍ സ്വദേശിയായ 16 വയസുകാരന്‍ ചികില്‍സക്കായി സഹായം തേടുന്നു Read More »

topper award

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരപഠന വിഭാഗത്തില്‍ ബികോമിന് കല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു

കല്ലൂര്‍ ഞെള്ളൂര്‍ മേനാച്ചേരി ഹണിമോന്റെയും സിന്ധുവിന്റെയും മകള്‍ സോന മരിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറില്‍ നിന്നും സോനമരിയ ടോപ്പര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.