nctv news pudukkad

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്ലിയം ഐസിസിഎസ് പോളിടെക്‌നിക്ക് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കി

സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. വിശ്രമ മുറിയില്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളും മുലയൂട്ടുന്നതിനായി ഫീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. ചെറുവാള്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിശ്രമ മുറിയില്‍ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ സ്‌റ്റെഫി പൈലി, കെ. ജിന്‍സി, എം.പി. അമ്പിളി, ഐസിസിഎസ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.എസ്. ശരത്ത് കുമാര്‍, അധ്യാപകരായ അതുല്‍ അശോക്, വി.വി. ഷിമ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റെയില്‍വേ സ്‌റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സംഭാവന വലുതാണെന്ന് സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *