പ്രസിദ്ധമായ ചെമ്പുചിറ പൂരം കാവടി മഹോല്‍സവം ആഘോഷിച്ചു
ചെമ്പുചിറ, നൂലുവള്ളി ദേശക്കാര്‍ ചേര്‍ന്നൊരുക്കിയ പൂരം എഴുന്നള്ളിപ്പും വിവിധ സെറ്റുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൂക്കാവാടികളും പീലിക്കാവടികളും ചേര്‍ന്നുള്ള കാവടിയാട്ടവും ഒമ്പതുവീതം ഗജവീരന്മാരെ അഭിമുഖമായി നിരത്തി നടത്തപ്പെടുന്ന കുടമാറ്റവുമായിരുന്നു പൂരം കാവടി ആഘോഷത്തിലെ പ്രധാന ചടങ്ങുകള്‍. ചെമ്പുചിറ വടക്കന്‍ ചൊവ്വ ക്ഷേത്രത്തില്‍ നിന്ന് സാംബവനൃത്തത്തിന്റെ അകമ്പടിയോടെ ദേവിയുടെ താലിവരവും ഉല്‍സവാഘോഷത്തിന്റെ ഭാഗമായി നടത്തി. ചെമ്പുച്ചിറ ദേശത്തിന്റെ മേളത്തിന് നേതൃത്വം നല്‍കിയത് കിഴക്കൂട്ട് അനിയന്‍ മാരാരും ചെറുശേരി കുട്ടന്‍മാരാരുമായിരുന്നു. നൂലുവള്ളി ദേശത്തിന്റെ മേളനിരയെ വാദ്യകലാരത്‌നം ചേന്ദ്രമംഗലം രഘുമാരാര്‍ നയിച്ചു. ചെറുശേരി …
പ്രസിദ്ധമായ ചെമ്പുചിറ പൂരം കാവടി മഹോല്‍സവം ആഘോഷിച്ചു Read More »