nctv news pudukkad

nctv news logo
nctv news logo

പ്രസിദ്ധമായ ചെമ്പുചിറ പൂരം കാവടി മഹോല്‍സവം ആഘോഷിച്ചു

ചെമ്പുചിറ, നൂലുവള്ളി ദേശക്കാര്‍ ചേര്‍ന്നൊരുക്കിയ പൂരം എഴുന്നള്ളിപ്പും വിവിധ സെറ്റുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൂക്കാവാടികളും പീലിക്കാവടികളും ചേര്‍ന്നുള്ള കാവടിയാട്ടവും ഒമ്പതുവീതം ഗജവീരന്മാരെ അഭിമുഖമായി നിരത്തി നടത്തപ്പെടുന്ന കുടമാറ്റവുമായിരുന്നു പൂരം കാവടി ആഘോഷത്തിലെ പ്രധാന ചടങ്ങുകള്‍. ചെമ്പുചിറ വടക്കന്‍ ചൊവ്വ ക്ഷേത്രത്തില്‍ നിന്ന് സാംബവനൃത്തത്തിന്റെ അകമ്പടിയോടെ ദേവിയുടെ താലിവരവും ഉല്‍സവാഘോഷത്തിന്റെ ഭാഗമായി നടത്തി. ചെമ്പുച്ചിറ ദേശത്തിന്റെ മേളത്തിന് നേതൃത്വം നല്‍കിയത് കിഴക്കൂട്ട് അനിയന്‍ മാരാരും ചെറുശേരി കുട്ടന്‍മാരാരുമായിരുന്നു. നൂലുവള്ളി ദേശത്തിന്റെ മേളനിരയെ വാദ്യകലാരത്‌നം ചേന്ദ്രമംഗലം രഘുമാരാര്‍ നയിച്ചു. ചെറുശേരി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ ചെമ്പുചിറദേശത്തിന്റെയും ചേന്ദമംഗലം രഘുമാരാര്‍ നൂലുവള്ളിദേശത്തിന്റേയും പഞ്ചവാദ്യനിരയുടെ അമരക്കാരായി. ഉല്‍സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചൊവ്വാഴ്ച നടക്കും. ബുധനാഴ്ച രാവിലെ നൂലുവള്ളി പടിഞ്ഞാട്ടുമുറി മാനസ സരോവരത്തില്‍ നടക്കുന്ന ആറാട്ടോടെ ഉല്‍സവം സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *