പുതുക്കാട് മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം
എംഎൽഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം 2025 ഒന്നാംഘട്ടത്തിന്റെ ഭാഗമായി 10,+2 പരീക്ഷകളിൽ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇഎസ്) എല്ലാ വിഷയത്തിലും എ പ്ലസ് / എ വൺ നേടിയ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും, മണ്ഡലത്തിന് പുറത്തുള്ള മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയും ജൂൺ ഒന്നിന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നു. മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്/ എ വൺ നേടിയ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫാം …