മുപ്ലിയം സ്കൂളിൽ ലോകകപ്പ് ആവേശത്തിൽ ‘ഗോൾമഴ’; ഒപ്പം ലഹരി വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ
വേൾഡ് കപ്പ് 2026 മില്യൻ തൂഫാൻ ഗോൾസ് ക്യാമ്പയിന്റെ ഭാഗമായി മുപ്ലിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി.യും ലിറ്റിൽ കൈറ്റ്സും ചേർന്ന് ഗോൾമഴ ഒരുക്കി. പരിപാടി വരന്തരപ്പിള്ളി പൊലീസ് ഇൻസ്‌പെക്‌ടർ കെ.എൻ. മനോജ് പെനാൽട്ടി കിക്കിലൂടെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രദാന അദ്ധ്യാപിക എൻ.ജെ. മിനി, എസ്.എം.സി ചെയർപേഴ്സൺ പി.വി. ശ്രീജിത്ത്, ഒ.എസ്.എ ചെയർമാൻ കെ.എൻ. ജയപ്രകാശ്,എ.സി.പി.ഒ. പി.എൻ. സന്ധ്യ എന്നിവർ സംബന്ധിച്ചു. വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ വലിയ ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. …



















