nctv news pudukkad

nctv news

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് പൈപ്പുകൾ തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു

തൃശൂർ കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ് …

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ Read More »

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം

പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്ന് 50 പവൻ സ്വർണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് വീടിന്റെ മറ്റ് വാതിലുകളും തകർത്തതായി പൊലീസ് അറിയിച്ചു. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. പുലർച്ചെ ഒന്നരയോടെ ഷക്കീർ കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. …

മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു; പേരാമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം Read More »

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

തലോരില്‍ വീണ്ടും അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലും കെഎസ്ആര്‍ടിസി ബസിലും ഇടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. പനയംപാടം സ്വദേശി എടക്കുന്നിക്കാരന്‍ കുട്ടനാണ് പരുക്കേറ്റത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് കുട്ടന്‍ കെഎസ്ആര്‍ടിസി ബസിന്റെ വശത്തേക്ക് തതെറിച്ചുവീഴുകയായിരുന്നു. തലയില്‍ സാരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍സിടിവിക്ക് ലഭിച്ചു. ഏതാനും ദിവസം മുന്‍പ് ഈ ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ …

തലോരിൽ വീണ്ടും അപകടം; പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക് Read More »

നന്തിക്കരയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മധ്യപ്രദേശ് സ്വദേശി മരിച്ചു

നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി 40 വയസുള്ള ജോഹന്‍ലാലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിലാസ്പൂര്‍ തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് ജോഹന്‍ലാലിനെ വീണ നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ റെയില്‍വേ പൊലീസും പുതുക്കാട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ

തെരുവോരങ്ങളില്‍ സുഗന്ധവും വര്‍ണക്കൂട്ടുകളും പരത്തി ഓണനാളുകളെ വരവേല്‍ക്കാന്‍ പൂവിപണികള്‍ സജീവമായി തുടങ്ങി. അത്തം പിറന്നതോടെ മലയാളി ഓണാവേശത്തിലേക്ക് കടന്നു. പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു ഓണക്കാലത്തിനൊരുങ്ങുകയാണ് നാടും നഗരവും. മലയാളികള്‍ക്കിനി ആഘോഷത്തിന്റെ പത്തുരാവുകള്‍. ഇനി പൂ പറിച്ചും പൂക്കളം തീര്‍ത്തും പുത്തനുടുപ്പുമിട്ട് ഓണത്തപ്പനെ കാത്തിരിപ്പാണ്. അത്തം പിറക്കുന്നതിന് മുന്‍പേതന്നെ പൂക്കള്‍ അതിര്‍ത്തികടന്ന് ജില്ലയിലെത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം താത്കാലിക പൂക്കടകള്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മുതലേ ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസും അരളിയുമൊക്കെ തെരുവോരങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു. മഞ്ഞ, ഓറഞ്ച് …

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ Read More »

ചിയ്യാരത്ത് അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ചിയ്യാരത്ത് രാസലഹരിയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചിയ്യാരം സ്വദേശി അഭിജിത്ത്, വിയ്യൂര്‍ സ്വദേശി റോജര്‍ വി. ദേവസി എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തി 5 ഗ്രാം എംഡിഎംഎ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാമില്‍ നിന്നും ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. വൈദ്യുതോല്‍പാദനത്തിനുള്ള കെഎസ്ഇബി വാല്‍വിലൂടെ രാവിലെ 8 മുതലാണ് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നുവിട്ടത്. സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ വെള്ളമാണ് വാല്‍വിലൂടെ ഒഴുക്കുന്നത്. ഷട്ടറുകള്‍ തുറക്കുമ്പോഴുള്ളതുപോലെ ജലനിരപ്പ് ഉയരില്ലെങ്കിലും കുറുമാലി കരുവന്നൂര്‍ പുഴകളില്‍ 10 മുതല്‍ 12 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളില്‍ മഴ സാധ്യത ഉള്ളതിനാല്‍ മുന്‍കരുലിന്റെ ഭാഗമായി മാത്രമാണ് …

ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് Read More »

ആധാർ സേവനങ്ങൾ സൗജന്യമായി നേടാം; അറിയേണ്ട പ്രധാന വിവരങ്ങളും സമയപരിധിയും

കേരളത്തിൽ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി , നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നു:

ഗൃഹോപകരണങ്ങൾക്ക് 50% വരെ വിലക്കിഴിവുമായി ഹോം എക്സ്പ്രസിന്റെ ‘ഓണം എക്സ്പ്രസ് ഓഫർ’ ആരംഭിച്ചു!

ഈ ഓണം സമൃദ്ധിയായി ആഘോഷിക്കാം ഹോം എക്സ്പ്രസ്സിനോടൊപ്പം! 🌼 കണ്ണഞ്ചിപ്പിക്കുന്ന പ്രോഡക്ടസും, കൈ നിറയെ ഓഫറുകളുമായി “ഓണം എക്സ്പ്രസ് ഓഫർ” ആരംഭിച്ചിരിക്കുന്നു .. ഈ ഓണം ആഘോഷിക്കാൻ ഗൃഹോപകരണങ്ങൾക്ക് upto 50% off ഡിസ്കൗണ്ടുക്കൾ ഇതിന് എല്ലാം പുറമെ 699 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു ബമ്പർ സമ്മാനമായി Semi Automatic Washing Machine, Refrigerator, LED TV – കൂടാതെ മറ്റും കൈനിറയെ സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു 🎁✨ …

ഗൃഹോപകരണങ്ങൾക്ക് 50% വരെ വിലക്കിഴിവുമായി ഹോം എക്സ്പ്രസിന്റെ ‘ഓണം എക്സ്പ്രസ് ഓഫർ’ ആരംഭിച്ചു! Read More »

ഔദ്യോഗികമായി ഇനി ‘കേരളം’; പേര് മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകൾ, മറ്റ് സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇം​ഗ്ലീഷ് ഭാഷയിൽ അടക്കം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നായിരിക്കും ഉപയോ​ഗിക്കുക.

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ; യുവാവിന്റെ ഇരു ഇടുപ്പുകളിലെയും അസ്ഥിനാശം വിജയകരമായി ചികിത്സിച്ച് മാറ്റി

ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കും രക്തയോട്ടക്കുറവ് മൂലമുള്ള അസ്ഥിനാശം (Avascular Necrosis of Hip) ചികിത്സിക്കുന്നതിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തി. മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗത്തിന്റെ മൂന്നാം ഘട്ടവും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടവുമായിരുന്നു. യുവാവായതിനാൽ ഇടുപ്പ് സന്ധി സംരക്ഷിച്ച് ഭാവിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ലക്ഷ്യമിട്ടാണ് ചികിത്സ നടത്തിയത്. ഇതിനായി ഇടത് ഇടുപ്പിൽ അസ്ഥിയിലെ മർദ്ദം കുറയ്ക്കുന്ന ശസ്ത്രക്രിയയും (Core decompression) …

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ; യുവാവിന്റെ ഇരു ഇടുപ്പുകളിലെയും അസ്ഥിനാശം വിജയകരമായി ചികിത്സിച്ച് മാറ്റി Read More »

പൂവിളിയുണർത്തി പൊന്നിൻ ചിങ്ങം; സമൃദ്ധിയുടെ നാളുകൾക്ക് തുടക്കം

ചിങ്ങപ്പുലരി മലയാളിയുടെ മനസ്സിൽ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ അധ്യായത്തിന് തുടക്കമിടുന്നു. പഞ്ഞമാസമായ കർക്കടകത്തിന്റെ ദുരിതങ്ങൾ പിന്നിട്ട്, പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുകയാണ്. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. മണ്ണിൽ വിത്തെറിഞ്ഞ കർഷകന്റെ അധ്വാനത്തിന് ഫലമാകുന്ന കൊയ്ത്തുകാലത്തിന്റെ പ്രതീക്ഷകൾ നിറയുന്ന ദിനം. പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ വിളയുകയും തൊടികളിലും പറമ്പുകളിലും തുമ്പ, മുക്കൂറ്റി, കണ്ണാന്തളി തുടങ്ങിയ പൂക്കൾ വിരിയുകയും ചെയ്യുന്നതോടെ കേരളത്തിന്റെ ഗ്രാമീണ കാഴ്ചകൾക്ക് പുതുഭംഗിയേറുന്നു. തോരാമഴയും വറുതിയും നിറഞ്ഞ കർക്കടകം പിന്നിട്ട്, മഴക്കോളുമാറി മാനം തെളിയുന്ന കാലമാണിത്. കർഷകന്റെ …

പൂവിളിയുണർത്തി പൊന്നിൻ ചിങ്ങം; സമൃദ്ധിയുടെ നാളുകൾക്ക് തുടക്കം Read More »

അഭിമാനത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം; വികസിത ഭാരതത്തിനായി കൈകോർക്കാം, എൻസിടിവി ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ!

“ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്…” 1947 ആഗസ്റ്റ് 15-ന് അർദ്ധരാത്രിയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുഴക്കിയ ഈ ചരിത്രവാക്കുകൾ, നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്ന് മോചിതമായ ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ശബ്ദമായിരുന്നു. ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർന്ന ആ ചരിത്രനിമിഷം മുതൽ, സ്വാതന്ത്ര്യദിനം ഇന്ത്യയുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ …

അഭിമാനത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം; വികസിത ഭാരതത്തിനായി കൈകോർക്കാം, എൻസിടിവി ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ! Read More »

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു

ചാലക്കുടി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയില്‍ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കാട്ടൂര്‍ സ്വദേശി എറിയാപറമ്പില്‍ സജികുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കാലിത്തീറ്റയ്ക്കായുള്ള തവിടിന്റെ ചാക്കുകള്‍ ഗുഡ്‌സ്‌ട്രെയിനില്‍നിന്ന് തൊഴിലാളികള്‍ ഇറക്കി ലോറിയില്‍ കയറ്റുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ചാക്കുകള്‍ നനയാതിരിക്കാന്‍ ലോറിക്കു മുകളില്‍ക്കയറി ടാര്‍പ്പായ ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളില്‍നിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാല്‍ …

റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ ലോറി ഡ്രൈഡവര്‍ മരിച്ചു Read More »

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്കാരത്തിന് അർഹരായത്.കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ (SP), സ്തുത്യർഹസേവനത്തിന് രാജ്പാൽ മീണ (ഐജി), ബിനു ആർ പിള്ള (എസ്പി), രവികുമാർ വിആർ (DySP), ഉജ്വൽ കുമാർ ജി (SP), ജ്യോതിഷ് കുമാർ എസ്.എൽ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യർഹസേവനത്തിന് പുരസ്കാരത്തിന് അർഹരായി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സുത്യർഹ സേവന പുരസ്‌കാരത്തിന് …

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു Read More »

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് തെക്കെ തൊറവ് കിളിയറ രാമന്‍ നായര്‍ അന്തരിച്ചു. 74 വയസായിരുന്നു. മധ്യകേരളത്തിലെ വിവിധ പൂരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന രാമന്‍ നായര്‍, കുറുമാലിക്കാവ് ക്ഷേത്രത്തിലെ പാനപ്പറയോഗത്തിലൂടെയാണ് ഇലത്താള കലാരംഗത്തേക്ക് പ്രവേശിച്ചത്. ചക്കംകുളം ശങ്കുണ്ണി മാരാര്‍, അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍ തുടങ്ങിയ പ്രമുഖ മേളപ്രമാണിമാരുടെ മേളങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തുടങ്ങി പ്രമുഖ കലാകാരന്മാരോടൊപ്പവും നിരവധി വേദികളില്‍ പങ്കെടുത്തു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളയില്‍ അന്‍പതിലേറെ വര്‍ഷം …

പ്രമുഖ ഇലത്താള കലാകാരന്‍ പുതുക്കാട് രാമന്‍ നായര്‍ അന്തരിച്ചു Read More »

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

വരാക്കരയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വരാക്കര കപ്പേളക്കു സമീപം മാപ്രാണത്തുക്കാരന്‍ വീട്ടില്‍ 66 വയസ്സുള്ള എം.ആര്‍. ജോണ്‍സനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആമ്പല്ലൂര്‍ വരന്തരപ്പിള്ളി റോഡില്‍ വരാക്കര കപ്പേളക്കു സമീപമായിരുന്നു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റത്. ജോണ്‍സന്റെ വീടിനു മുന്നില്‍ തന്നെയാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന കാറുമായാണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോണ്‍സനെ തൃശൂര്‍ ജൂബിലി മിഷന്‍ …

വരാക്കരയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു Read More »

കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം. പടിഞ്ഞാറേ തുരങ്കുമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് കുതിരാന്‍ തുരങ്കത്തില്‍ ഏതാണ്ട് 60 മീറ്റര്‍ മുകളിലായി മണ്ണിടിഞ്ഞു വീണത്. ജില്ലാ കളക്ടറും എംഎല്‍എയും മന്ത്രിയും അടക്കം പ്രദേശത്ത് സന്ദര്‍ശനം നടത്തി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന തുരങ്കമുഖത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി …

കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിച്ചിൽ ഭീഷണി; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More »

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടില്‍ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകീട്ട് 4.45 മണിയോടെയാണ് സംഭവം. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതിയിലെ വീട്ടില്‍ വെച്ച് പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മകള്‍ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രതി മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് …

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ Read More »