ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ ഗതാഗത നിയന്ത്രണം
ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ റെസ്റ്റോറേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ റെസ്റ്റോറേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു. വയോജന ക്ലബ്് പഞ്ചായത്തുതല സെക്രട്ടറി എ.കെ. രാജന്, വാര്‍ഡ് തല സെക്രട്ടറി മേരി പടിക്കലാന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.കെ. രാജനെ പ്രസിഡന്റായും മേരി പടിക്കലാനെ സെക്രട്ടറിയായും ജോണിയെ ട്രഷററായും തെരഞ്ഞെടുത്തു.
പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ കണ്ണംബത്തൂരിലുള്ള വനിത വ്യവസായ കേന്ദ്രത്തിലെ ഭൂമിയില്‍ സ്ഥലമാണ് കൃഷി ഭൂമിയായി മാറിയത്. ഓണക്കാല വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ചെണ്ടുമല്ലികൃഷിയുമാണ് ഇവിടെ നടത്തിയത്. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, കൊത്തമര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറിയ്ക്കായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പാഠ്യപദ്ധതിയുടെ ഭാഗമായും കൂടിയാണ് കൃഷി ഒരുക്കിയത്. മണ്ണൊരുക്കല്‍, നടീല്‍, വളമിടല്‍ തുടങ്ങീ കൃഷിയുടെ ആരംഭം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് …
ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുത വിതരണം തടസപ്പെട്ടു.
ജൂലൈയില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക പാചക വാതകത്തിന്റെ വില ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്
അശാസ്ത്രീയമായ നിര്‍മാണവും റോഡ് പരിപാലനത്തിലെ അലംഭാവവും മൂലം യാത്രക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇവിടെ സമ്മാനിക്കുന്നതെന്നും എംപി ആരോപിച്ചു. ദേശീയപാത 544 മണ്ണുത്തി ഇടപ്പള്ളി പാതയുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നിര്‍മ്മാണ കമ്പനി ടോള്‍ പിരിവില്‍ മാത്രമാണ് താല്പര്യം കാണിക്കുന്നെന്നാണ് എംപിയുടെ ആരോപണം. 721.17 കോടി രൂപയുടെ നിര്‍മ്മാണ കരാറുള്ള കമ്പനി 2012 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ 1210 കോടി ടോള്‍ വഴി പിരിച്ചെടുത്തു. കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിവ് തുടര്‍ന്നാല്‍ ഏകദേശം നാലായിരം …
പുതുക്കാട് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന് അധ്യക്ഷനായി. പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത്, ഇ.ഡി. ഡേവിസ്, കെ.എം. ശിവരാമന്, കെ.വി. രാമകൃഷ്ണന്, ഐ.ആര്.ബാലകൃഷ്ണന്, കെ. സുകുമാരന്‍, കെ. സദാനന്ദന്, പി.വി. ശാര്‍ങ്ഗന്‍, പി.തങ്കം എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍ , യോഗ പരിശീലകന് രജീഷ്, ജോണി, ട്രീസ എന്നിവര്‍ പ്രസംഗിച്ചു. അഞ്ച് ദിവസങ്ങളിലായി നൂറോളം പേര്‍ക്ക് കഞ്ഞി വിതരണം ഉണ്ടായിരിക്കും.
സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോലീസ് സ്റ്റേഷന് മാര്‍ച്ചിന്റെ ഭാഗമായാണ് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനു മുന്നിലെ റോഡില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.എല്‍. ജോസ്, ആന്റണി …
പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെകട്ടറി സെബി കൊടിയന്‍. യുഡിഎഫ് കണ്‍വീനര്‍ സോമന് മുത്രത്തിക്കര, ലിന്റോ പള്ളിപറമ്പന്‍, പി.പി.ചന്ദ്രന്, കെ.ജെ. ജോജു, പി.കെ. പ്രസാദ്, സി.രവീന്ദ്രനാഥ്, ടി.ഡി. വാസുദേവന്‍, എം. ശ്രീകുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ഏ.എം. ബിജു, ഹരീഷ് കുമാര്‍, പി.ഡി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ സ്റ്റാന്‍ ലോ …
മൂന്നുമുറിയില്‍ നിന്ന് ഒമ്പതുങ്ങല്‍, കുഞ്ഞാലിപ്പാറ, മാങ്കുറ്റിപ്പാടം പ്രദേശങ്ങളിലേക്ക് പോകുന്ന റോഡില്‍ രാപകല്‍ വ്യത്യാസമില്ലാതെ തെരുവുനായ്്ക്കള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് തെരുവുനായക്കള്‍ പേടി സ്വപ്നമായി മാറിയിരിക്കയാണ്. വിദ്യാലയങ്ങളിലേക്കും ട്യൂഷന് സെന്ററുകളിലേക്കും സൈക്കിളില്‍ പോകുന്ന കുട്ടികള്‍ക്കും തെരുവുനായക്കള്‍ ഭീഷണി സൃഷ്ടിക്കുന്നു. റോഡില്‍ തെരുവുനായ്്ക്കളുള്ളതിനാല് രക്ഷിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളെ അനുഗമിക്കേണ്ടി വരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നായ്്്്ക്കളെ നിയന്ത്രിക്കാന്‍ സത്വര നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ഈ മാസം 22ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പുതുക്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആറാം വാര്‍ഡിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് ഒരു മാലിന്യ സംസ്കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. മാലിന്യ പാര്‍ക്കില്‍ ഫീകല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്, അറവുശാല, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ്, ശ്മശാനം എന്നിവ അടങ്ങുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത്രയധികം ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് നടപടിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. പ്രതിഷേധ പരിപാടികള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ. …
വിവിധ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കെ.കെ. രാമചന്ദ്രന് എംഎല്‍എ അതൃപ്തി രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കിഫ്ബി സി.ഇ.ഒ. എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തിലെ നടന്നുവരുന്ന വിവിധ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, നോഡല്‍ ഓഫീസര്‍ ആര്. ശേഖര്‍, …
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട മറ്റത്തൂര്‍ വില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ.കെ. രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. അമ്പത് ലക്ഷം രൂപയാണ് ഓരോ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് ലഭിച്ചതായും എംഎല്‍എ അറിയിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാപഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. സലീഷ്, സലീഷ് ചെമ്പാറ, കപില്‍രാജ്, അജീഷ് മുരിയാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20.16 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ നിര്‍മാണം.
പറപ്പൂക്കര മുത്രത്തിക്കരയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടിൽ കുട്ടൻ്റെ മകൻ സുധീർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം. നന്തിക്കരയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്ന ബസിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീറിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പ്രധാന അധ്യാപിക റിന്‍സി ജോണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രാധാന്യം കുട്ടികള്‍ക്ക് വിശദീകരിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പത്തിലകള്‍ ഉപയോഗിച്ച് പത്തില കറി വിതരണവും നടത്തി.
പട്ടയം അസംബ്ലിയില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി പദ്ധതി വിശദീകരിച്ചു. പുതുക്കാട് മണ്ഡലം നോഡല്‍ ഓഫീസര്‍ കെ.എം. സിമീഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, സൈമണ്‍ നമ്പാടന്, പ്രിന്‍സണ്‍ തയ്യാലക്കല്‍, അജിതാ സുധാകരന്, എന്‍. മനോജ് എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പട്ടയം അസംബ്ലിയില്‍ സന്നിഹിതരായി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ …
പുതുക്കാട് മണ്ഡലം പട്ടയം അസംബ്ലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു Read More »
പോങ്കോത്ര കോളനി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആറുമാസത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്ന് എംഎല്‍എ കരാറുകാരോട് നിര്‍ദേശിച്ചു. അവലോകന സമിതി യോഗം ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും എംഎല്‍എ പറഞ്ഞു. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട …
ചിറ്റിശേരി കുട്ടേപറമ്പില്‍ ആഷിക്ക്, ചൊവ്വൂര്‍ അഞ്ചാംകല്ല് നെടുങ്കാട്ടില്‍ മിഥുന്, ചിറ്റിശേരി ആലുക്ക സ്റ്റീവോ, പാലയ്ക്കല്‍ വെളിയത്ത് ശരത്ത്, ചിറ്റിശേരി കുഴുപ്പുള്ളി കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഓസ്റ്റിന്‍ തോമസിന്റെ പരാതിയിലാണ് അറസ്റ്റ്.