nctv news pudukkad

Author name: nctv news

kit distribution

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആശ്രയ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് ഹാളില്‍  നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, പ്രിന്‍സ് ഫ്രാന്‍സീസ്, ദിനില്‍ പാലപറമ്പില്‍, ഷൈലജ, പി.എസ്. പ്രീജു, ജിഷ്മ രഞ്ജിത്, സജന ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഭാഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജാ പ്രേംകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. 67ഓളം കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കേക്ക്, പുതപ്പ്, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ആശ്രയ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. Read More »

mupliyam road

പുതുക്കാട് മുപ്ലിയം റോഡില്‍ മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സീബ്ര ലൈനില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. 

റോഡ് അറ്റകുറ്റ പണി നടത്തിയ സമയത്ത് മാഞ്ഞുപോയ സീബ്ര ലൈന്‍ പിന്നീട് വരച്ചില്ല. ടിപ്പര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന പൊതുമരാമത്ത് റോഡാണിത്. സീബ്ര ലൈന്‍ ഇല്ലാത്തതിനാല്‍ ഭീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്നത്. അടിയന്തരമായി റോഡില്‍ സീബ്രലൈന്‍ വരക്കാന്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ കെ.ജി. രവീന്ദ്രനാഥ് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.

പുതുക്കാട് മുപ്ലിയം റോഡില്‍ മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം സീബ്ര ലൈനില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്നു.  Read More »

vallikunanthu temple

വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മുപ്പതാംവേല മഹോത്സവം ആഘോഷിച്ചു. 

 രാവിലെ പടുതോള്‍മനയിലേക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പെരുമനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരീമേളവും വൈകീട്ട് പാണ്ടിമേളവും അരങ്ങേറി.  ദീപാരാധനയ്ക്ക് ശേഷം വെടിക്കെട്ടും ഇരട്ടതായമ്പക, വിളക്കെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം തന്ത്രി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി മനോജ് നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ വിജയന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മുപ്പതാംവേല മഹോത്സവം ആഘോഷിച്ചു.  Read More »

baby friendly toilet pudukad

പുതുക്കാട് ഒന്നാം വാര്‍ഡ് ദൃശ്യ അംഗന്‍വാടിയില്‍ പണി പൂര്‍ത്തീകരിച്ച ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.

 പഞ്ചായത്ത് അംഗം സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സിഡിപിഒ ഷീന, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു രാജന്‍, വിവേക്, സിഡിഎസ് അംഗം ബീന, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ ചിലവില്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ച റപ്പായി കുറ്റിക്കാടനെ പൊന്നാട നല്‍കി ആദരിച്ചു. പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ അംഗന്‍വാടിയാണ്

പുതുക്കാട് ഒന്നാം വാര്‍ഡ് ദൃശ്യ അംഗന്‍വാടിയില്‍ പണി പൂര്‍ത്തീകരിച്ച ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. Read More »

jalasree club pokothra

ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി സി.എന്‍. വല്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹസ്രകലശ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7 മുതല്‍ സഹസ്രകലശ പരികലശാഭിഷേകം ആരംഭിക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വലിയ ഗുരുതി, കളമെഴുത്തുപാട്ട് തുടര്‍ന്ന് കൊരട്ടി കിഴക്കേ വാരനാട്ട് മുടിയേറ്റ് കലാസംഘം അവതരിപ്പിക്കുന്ന മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര പറഞ്ഞു. ക്ഷേത്രത്തില്‍ കഴിഞ്ഞ 8 ദിവസമായി നടന്നു വന്ന ദേവീഭാഗവത പാരായണം ചൊവ്വാഴ്ച സമാപിച്ചു.ദേശമംഗലം ഓംകാരാശ്രമം നിഗമാനന്ദ സ്വാമി, ഗിരീഷ് മേയ്ക്കാട് ഗുരുപദം എന്നിവരാണ്

ബുധനാഴ്ച നടക്കുന്ന വരാക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. Read More »

arrest

മണ്ണംപേട്ട തെക്കേക്കരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തെക്കേക്കര വെളിയത്തുപറമ്പില്‍ 38 വയസുള്ള രഞ്ജിത്താണ് അറസ്റ്റിലായത്. തെക്കേക്കര പിണ്ടിയാന്‍ ജെലിലിന്റെ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 250 കിലോ അടയ്ക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കവുങ്ങ് കൃഷിയില്ലാത്ത രഞ്ജിത് പല കടകളിലായി മോഷ്ടിച്ച അടക്ക വിറ്റിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒരു മാസം മുന്‍പ് മണ്ണംപേട്ട ഷാപ്പുംപടിക്ക് സമീപത്തുള്ള വീട്ടില്‍ നിന്ന് 350 കിലോഗ്രാം അടക്ക മോഷണം പോയ കേസില്‍ പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

മണ്ണംപേട്ട തെക്കേക്കരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. Read More »

kunjlaippara

കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായുള്ള ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിവേദനം നല്‍കി.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം എം.എസ്. സുമേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എല്‍എസ്ജി ഡി. വിനോദ് കൊടക്കാലി എന്നിവരും സന്നിഹിതരായിരുന്നു.

കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്കായുള്ള ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിവേദനം നല്‍കി. Read More »

njellur pooyam

 പ്രസിദ്ധമായ കല്ലൂര്‍ ഞെള്ളൂര്‍ പൂയ്യാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. 

. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍, അഭിഷേകങ്ങള്‍, വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ് എന്നിവ മാത്രമാണ് നടന്നത്. കനത്ത മഴയെ തുടര്‍ന്നാണ് ഞെള്ളൂര്‍ പൂയ്യം കാവടിയാഘോഷ വരവ് മാറ്റിവെച്ചത്. ഞെള്ളൂര്‍ ദേവസ്വം വക ഒരു സെറ്റ് കാവടിയും നാദസ്വരവും ഒരുക്കിയിരുന്നു. കരയോഗങ്ങളില്‍ നിന്നുള്ള കാവടിവരവും ആഘോഷവും 17, 18 തീയതികള്‍ നടക്കുമെന്ന് ക്ഷേത്രഭരണസമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 പ്രസിദ്ധമായ കല്ലൂര്‍ ഞെള്ളൂര്‍ പൂയ്യാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു.  Read More »

പാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനശല്യം.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പിന്നിലായി സ്ഥാപിച്ചിട്ടുള്ള ശുചിമുറികളാണ് കാട്ടാന തകര്‍ത്തത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുറച്ച് നാളുകളായി കാട്ടാനശല്യം ഒഴിഞ്ഞ ഇവിടെ വീണ്ടും കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ ഭീതിപടര്‍ത്തി.

പാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനശല്യം. Read More »

konthipulam padam

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴമൂലം നെടുമ്പാള്‍ കോന്തിപുലം കോള്‍ കര്‍ഷക സമിതിയുടെ 225 ഏക്കര്‍ കൃഷിയും ധനുകുളം പാടശേഖര സമിതിയുടെ 125 ഏക്കര്‍ കൃഷിയും വെള്ളക്കെട്ടിലായി.

തൊട്ടിപ്പാള്‍, മാടായിക്കോണം വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് കൃഷിഭൂമി. കാലം തെറ്റി പെയ്യുന്ന മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് 30 എച്ച്പിയുടെ മോട്ടോറും പമ്പും അനുവദിക്കണമെന്ന്  കോള്‍ കര്‍ഷകസമിതികള്‍ അധികൃതരോട്  ആവശ്യപ്പെട്ടു. മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 10 എച്ച്പിയുടെ രണ്ടു മോട്ടോറുകള്‍ വാടകക്കെടുത്താണ് നിലവില്‍ ഇവിടെ വെള്ളം വറ്റിക്കുന്നത്. 3000 രൂപ വാടകയും ഡീസല്‍ ചെലവും മെക്കാനിക്കല്‍ ചെലവും ദിനവും വരുന്നുണ്ട്. ഇത് സാമ്പത്തികമായി വലിയ ബാധ്യതയാണ് തങ്ങള്‍ ഉണ്ടാക്കുന്നത് എന്നും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴമൂലം നെടുമ്പാള്‍ കോന്തിപുലം കോള്‍ കര്‍ഷക സമിതിയുടെ 225 ഏക്കര്‍ കൃഷിയും ധനുകുളം പാടശേഖര സമിതിയുടെ 125 ഏക്കര്‍ കൃഷിയും വെള്ളക്കെട്ടിലായി. Read More »

പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ

പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി Read More »

പി.ടി ഉഷ ഐ.ഒ.എ അധ്യക്ഷ

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി. ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍.നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ. 95 വർഷത്തെ ചരിത്രമുള്ള ഐ.ഒ.എയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും രാഷ്ട്രീയ ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എ പ്രസിഡന്റുമാരായത്. 1938 മുതൽ

പി.ടി ഉഷ ഐ.ഒ.എ അധ്യക്ഷ Read More »

pudukad police

ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നമ്പര്‍ പതിപ്പിക്കാത്ത സര്‍ക്കാര്‍ വാഹനത്തില്‍ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ യാത്ര ചെയ്ത യുവാക്കള്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും മണിക്കൂറുകളോളം വട്ടം കറക്കി.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശികളായ നാലുപേരാണ് നിയമ ലംഘനം നടത്തി യാത്ര ചെയ്തത്. മുന്‍പിലും പിറകിലും നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വേഗതയില്‍ പോകുന്നതുകണ്ട കാറിനെ പുറകില്‍ വന്നിരുന്ന കാര്‍ യാത്രക്കാരനായ കടുപ്പശ്ശേരി സ്വദേശി കൊക്കാട്ടില്‍ നോയല്‍ ഡേവീസ് പിന്‍തുടരുകയായിരുന്നു. മണ്ണുത്തി മേല്‍പ്പാലം മുതലാണ് അമിത വേഗതയില്‍ പായുന്ന കാര്‍ നോയലിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പുതുക്കാട് പോലീസില്‍ വിവരമറിയിച്ച നോയല്‍ പാലിയേക്കര ടോളില്‍വെച്ച് കാര്‍ തടയുകയായിരുന്നു. സമീപത്ത് പരിശോധന നടത്തിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ്

ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നമ്പര്‍ പതിപ്പിക്കാത്ത സര്‍ക്കാര്‍ വാഹനത്തില്‍ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ യാത്ര ചെയ്ത യുവാക്കള്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും മണിക്കൂറുകളോളം വട്ടം കറക്കി. Read More »

vallur medical camp

പുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ ട്രൈബല്‍ കോളനിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുത്തൂര്‍ പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ടി.കെ. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സാബു, പഞ്ചായത്തംഗം ഷാജി വാരപ്പെട്ടിയില്‍, െ്രെടബല്‍ ഓഫീസര്‍ കെ.ജി. മനോജ,്  ഊരുമൂപ്പന്‍ എം.ആര്‍. രമേഷ്, ട്രൈബല്‍ പ്രമോട്ടര്‍ മഞ്ചു ഗിരീഷ്, ആയുര്‍വേദ ഡോക്ടര്‍ റോസ്ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ ട്രൈബല്‍ കോളനിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. Read More »

varakara temple

വരാക്കര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം സഹസ്രകലശം ഈമാസം 14 ന് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 6 മുതല്‍ 13 വരെ നടക്കുന്ന ദേവീ ഭാഗവത പാരായണത്തിനും സഹസ്രകലശത്തിനും ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവസവും പ്രഭാഷണം, അന്നദാനം എന്നിവയും ഉണ്ടാകും. 14ന് രാവിലെ കലശങ്ങളില്‍ അധിവാസം വിടര്‍ത്തി പൂജ, തുടര്‍ന്ന് സഹസ്രകലശ പരികലശാഭിഷേക ആരംഭം, സപരിവാര പൂജ, ആചാര്യ ദക്ഷിണ, അമൃതഭോജനം, വലിയ ഗുരുതി, കളമെഴുത്തുപാട്ട്, മുടിയേറ്റ് എന്നിവയുണ്ടാകും. ദിവസവും ഭക്തര്‍ക്ക് വാഹനസൗകര്യം ഉണ്ടാകും. അഷ്ടബന്ധ നവീകരണം സഹസ്രകലശ കമ്മിറ്റി ഭാരവാഹികളായ സി.എം. സോമന്‍, സി.കെ. ആനന്ദകുമാര്‍, കെ.ഡി.

വരാക്കര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം സഹസ്രകലശം ഈമാസം 14 ന് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read More »

ഗ്രാമീണനന്മകള്‍ അന്യംനിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ പഴമയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ക്ക് നെന്മണിക്കര വേദിയായി

ചൂല്‍ ഉഴിയല്‍ മത്സരം നടത്തിയാണ് പുതുതലമുറയ്ക്ക് കേരള കര്‍ഷക സംഘം പാലീയേക്കര മേഖല സംഘാടക സമിതി വ്യത്യസ്താനുഭവം സമ്മാനിച്ചത്. ഗ്രാമീണ മേഖലയില്‍ അന്യം നിന്നുപോയ പഴയ കാലഘട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് കാര്‍ഷിക വ്യത്തിയുമായി ബന്ധപ്പെട്ടുള്ള മത്സരം കൊണ്ട് ഉദ്ദേശിച്ചത്. പ്രായ ഭേദമന്യേ നിരവധി വനിതകളാണ് ഇതില്‍ പങ്കാളികളായത്. ഒഴിവു സമയം കണ്ടെത്തി പ്രദേശത്തെ സ്ത്രീകള്‍ ഒന്നിച്ച് ഇരുന്ന് ചൂല്‍ ഉഴിയുന്നത് പണ്ട് കാലത്ത് ഒരു സ്ഥിര കാഴ്ച ആയിരുന്നു. ആ കാഴ്ചയെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു ഈ മത്സരവേദിയില്‍. കൊടുക്കല്‍

ഗ്രാമീണനന്മകള്‍ അന്യംനിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ പഴമയിലേക്ക് മടങ്ങുന്ന കാഴ്ചകള്‍ക്ക് നെന്മണിക്കര വേദിയായി Read More »

congress protest

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് ലാത്തിചാര്‍ജിലും, ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

 യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ദിനില്‍ പാലപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് തയ്യാലക്കല്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സോമന്‍ മുത്രത്തിക്കര, അളഗപ്പ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിന്റോ പയ്യപ്പിള്ളി, മഹേഷ് മേനോന്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ മനോജ് വെണ്ടോര്‍, സലീഷ് ചെമ്പാറ വരന്തരപ്പിള്ളി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സാന്റോ

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് ലാത്തിചാര്‍ജിലും, ഗ്രനേഡ് ആക്രമണത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി Read More »

anti drug pgm congress

 യുഡിഎഫ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചു. 

സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ ചെറുക്കുവാനും സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചത്. യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മൂത്രത്തിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അലക്‌സ് ചുക്കിരി, ഓസ്റ്റിന്‍ തെക്കുംപുറം, രാധാകൃഷ്ണന്‍, എം.പി. വര്‍ഗ്ഗീസ്, ദിനില്‍ പാലപറമ്പില്‍, മനോജ് വെണ്ടോര്‍, കെ.വി. സുന്ദരന്‍, ചന്ദ്രന്‍ പൊതിയേടത്ത് എന്നിവര്‍

 യുഡിഎഫ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ധ്യ സംഘടിപ്പിച്ചു.  Read More »

KERALOLSAVAM

 യുവതയുടെ കലാകായിക സാംസ്‌കാരിക സംഗമത്തിന് അരങ്ങുണര്‍ന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയില്‍ തുടക്കമായി. 

 86 ഗ്രാമപഞ്ചായത്തുകള്‍, 16 ബ്ലോക്കുകള്‍, ഏഴ് നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്,  ക്രിക്കറ്റ് ഇനങ്ങളോടെ മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷോട്ട് പുട്ട് എറിഞ്ഞാണ് മത്സരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, മുന്‍ അത്‌ലറ്റിക് താരം അബ്ദുള്ള, യൂത്ത് പ്രോഗ്രം ഓഫീസര്‍ സിടി സബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,

 യുവതയുടെ കലാകായിക സാംസ്‌കാരിക സംഗമത്തിന് അരങ്ങുണര്‍ന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയില്‍ തുടക്കമായി.  Read More »

kulamthuruthy bund

പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുളംതുരുത്തി ബണ്ടിന്റെയും കുന്നത്ത് കോളനി റോഡിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു.

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേനയാണ്  നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് അംഗം ഷീന പ്രദീപ് അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം  ഷീബ സുരേന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. സുരേഷ് കുമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. അശ്വതി, കെ. രാമകൃഷ്ണന്‍, തങ്കമണി ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര പഞ്ചായത്തിലെ മുത്രത്തിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുളംതുരുത്തി ബണ്ടിന്റെയും കുന്നത്ത് കോളനി റോഡിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. Read More »