ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി. ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍.നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ. 95 വർഷത്തെ ചരിത്രമുള്ള ഐ.ഒ.എയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും രാഷ്ട്രീയ ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എ പ്രസിഡന്റുമാരായത്. 1938 മുതൽ 1960 വരെ ഐഒ അധ്യക്ഷനായിരുന്ന യാദവിന്ദ്ര സിങ് മഹാരാജാവ് 1934-ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള പ്രസിഡന്റുമാരിലെ ഏക കായികബന്ധം.