കടുത്ത വേനലില്‍ പോലും തെളിനീരിന്റെ നിറ സമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍
നാലേക്കറോളം വിസ്തൃതിയുള്ള ചിറ മാലിന്യവും ചണ്ടിയും പുല്ലും നിറഞ്ഞ് നശിക്കുകയാണ്. ആളൂര്‍ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരു ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. ഉറുമ്പന്‍കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലക്ക് പമ്പുചെയ്യപ്പെടുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കല്‍, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജങ്്ഷന്‍ തുടങ്ങിയ മേഖലയിലാണ് വിതരണം ചെയ്യപ്പെടുന്നത്. ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുന്ന …