കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവര്‍ സന്നിഹിതരായി. പൊതു അഭിപ്രായ സ്വീകരണവും നടത്തി.
വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കാലകടവ് പാലം പണിയുന്നതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേര്‍ന്നു
