ഐടി മേഖലയില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച് പ്രായോഗികമാക്കുന്നതിന് ഹൈസ്‌കൂളുകള്‍ക്ക് നല്‍കി വരുന്നതാണ് ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാര നേട്ടത്തോടെ ലിറ്റില്‍ കൈറ്റ്‌സ് മത്സരത്തില്‍ ഹാട്രിക് വിജയം നേടി മുന്നോട്ട് കുത്തിക്കുകയാണ് മണ്ണംപെട്ട മാതാ ഹൈസ്‌കൂള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സാക്ഷരതക്ക് തെളിവായി ഇവിടെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ശ്രദ്ധിച്ചാല്‍ മതി. നിയമസഭ ലോകസഭ ഇലക്ഷനുകളില്‍ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പത്താം ക്ലാസിലെ കുട്ടികള്‍ തന്നെ ഉണ്ടാക്കി. അവര്‍ തന്നെ പ്രോഗ്രാം ചെയ്ത ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. കര്‍ഷകര്‍ക്ക് നിലം ഉഴുകാനായി ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത ട്രാക്ടര്‍, വെള്ളത്തിനടിയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത ഡ്രോണ്‍, ഊര്‍ജ്ജ സംരക്ഷണം ലക്ഷ്യമാക്കി വാഹനങ്ങള്‍ വരുമ്പോള്‍ മാത്രം പ്രകാശിക്കുന്ന ഇലക്ട്രാണിക് കിറ്റ് ഉപയാഗിച്ചുള്ള ഓട്ടാമാറ്റിക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം തുടങ്ങി അനേകം ആശയങ്ങള്‍ ഈ സ്‌കൂളിലെ കുട്ടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇവക്കെല്ലാം വിവിധ സ്ഥലങ്ങളില്‍ നിന്നും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് തോമസ്, ഇ.പി.പ്രിന്‍സി എന്നീ അദ്ധ്യാപകര്‍ക്കാണ് ഈ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ ചുമതല. കെ.ടി.തോമസ് ആണ് സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍.
2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി
