പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ജില്ലയിലെ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റത്തൂര്‍, കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ കര്‍ഷകര്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ.പി. സ്മിത, വിദ്യാര്‍ത്ഥികള്‍, ജൈവവൈവിധ്യ കമ്മറ്റി അംഗങ്ങള്‍, ക്യാച്ച്‌മെന്റ് കണ്‍സര്‍വേഷന്‍ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പങ്കെടുത്തു.
മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ പരിസ്ഥിതിയും ജൈവവൈവിധ്യവും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതിയ്ക്ക് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി
