ആമ്പല്ലൂര്‍ കുണ്ടുകാവ് ഷോപ്പിങ് കോപ്ലെക്‌സിലെ ഒന്നാം നിലയിലാണ് പോസ്‌റ്റോഫിസ് ആരംഭിരിച്ചിരിക്കുന്നത്. അളഗപ്പനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പോസ്‌റ്റോഫീസിന് പതിറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. ശോച്യാവസ്ഥയിലുള്ള കെട്ടിടത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു പോസ്‌റ്റോഫീസ്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ തപാല്‍ ഉരുപ്പടികള്‍ സൂക്ഷിക്കുന്നതിന് പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. രാത്രികാലങ്ങളില്‍ മരപട്ടിശല്യവും മോഷണം അടക്കമുള്ള പ്രശ്‌നങ്ങളും ഇവിടെയുണ്ടായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം പോസ്റ്റോഫിസില്‍ എത്തുന്നവരെ ഭീതിപ്പെടുത്തിയിരുന്നു. നിരവധി തവണ എന്‍സിടിവിയും ഇതു സംബന്ധിച്ച് വാര്‍ത്ത് പുറത്തുകൊണ്ടുവന്നിരുന്നു. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ആമ്പല്ലൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. പോസ്റ്റ്മാസ്റ്ററും 2 പോസ്റ്റ്മാന്‍മാരും ഉള്‍പ്പെടെ 7 ജീവനക്കാരാണ് ഇവിടെയുള്ളത്.
പരാധീനതകള്‍ക്കൊടുവില്‍ അളഗപ്പനഗര്‍ പോസ്‌റ്റോഫിസ് പുതിയ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
