യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിന്‍ മഞ്ഞളി, കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ പി ജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.സി. ഗോപാലന്‍, സെക്രട്ടറി സുമേഷ് നിവേദ്യം, ട്രഷറര്‍ സജിത ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം.ജി. സുനില്‍, എന്‍.കെ. ബിജു, ജോയിന്റ് സെക്രട്ടറി സാബു ചെതലന്‍, ലിന്‍സണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. എസ്. രാമചന്ദ്രന്‍, സുഷമ ഗോപാലന്‍, സത്യന്‍ ചെമണ്ടപ്പറമ്പില്‍, പി.വൈ. ബിജു, സി. ഗോപിനാഥന്‍, എന്‍.വി. വറുതുട്ടി എന്നിവര്‍ ഭാരവാഹികളായി പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
