വ്യാഴാഴ്ച രാവിലെ 8 മുതല്‍ 26ന് വൈകിട്ട് 6 മണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതോടെ പുതുക്കാട്, പാഴായി, ഇരിങ്ങാലക്കുട, ഊരകം റൂട്ടില്‍ ഗതാഗതം തടസപ്പെടും. അടിക്കടി മെയിന്‍ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2 മാസത്തിനിടെ പല ദിവസങ്ങളില്‍ ഗേറ്റ് തകരാറിലാകുന്നതും പതിവാണ്. ഇതിനിടയില്‍ വാഹനങ്ങളിടിച്ചും നിരവധി തവണ മണിക്കൂറുകളോളം അറ്റകുറ്റപ്പണികള്‍ക്കായി ഗേറ്റ് അടച്ചിടേണ്ട സാഹചര്യവും ഉണ്ടായി. മെയിന്‍ഗേറ്റ് അടച്ചിടുന്നതോടെ പ്രദേശത്തെ ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസുകളെയും ബാധിക്കും. പുതുക്കാട് മേല്‍പാലം വൈകുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. ഗേറ്റ്കീപ്പര്‍ റൂമില്‍ വെള്ളക്കെട്ട് ഒഴിവാക്കാനാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്നാണ് വിവരം.
അറ്റകുറ്റപ്പണികള്‍ക്കായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പുതുക്കാട് മെയിന്‍ഗേറ്റ് വ്യാഴാഴ്ച മുതല്‍ 7 ദിവസത്തേക്ക് അടച്ചിടും
