വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാനും ആരോഗ്യ മേഖലയില്‍ ജോലി ആഗഹിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിട്ടാണ് വിദ്യാലയത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പരിശീലനം നേടുന്ന കുട്ടി അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഫസ്റ്റ് എയ്ഡ് ബോക്‌സിന്റെ ചുമതലയും നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഈവ്‌സ് കാതറിന്‍ പ്രാഥമിക ശുശ്രുഷ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷക്ക് ശ്രദ്ധിക്കേണ്ട പ്രധാന മുന്‍കരുതലുകളും പ്രാക്ടിക്കല്‍ രീതികളും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. രക്തസ്രാവം, പൊള്ളല്‍, ഫിറ്റ്‌സ്, ശാരീരിക പ്രശ്‌നങ്ങള്‍, കണ്ണില്‍ അസ്വസ്ഥത നായ,പൂച്ച തുടങ്ങി ജീവികളുടെ ആക്രമണമുണ്ടായാല്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതല്‍ എന്നിവ സംബന്ധിച്ചും ബോധവല്‍കരണം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, അധ്യാപകരായ പ്രശാന്ത് പി. രാജന്‍, നിമ്മി ഫ്രാന്‍സിസ്, അലീറ്റ എം. വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി
