കൊടകര മേല്‍പ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കൊടകര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മനുഷ്യാവകാശ പ്രവര്‍ത്തക ബല്‍ക്കിസ് ബാനു ഉദ്ഘാടനം ചെയ്തു. സ്ത്രീ നീതി സമര സമിതി ചെയര്‍മാന്‍ സുമ സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. രാധാകൃഷ്ണന്‍, സമിതി കണ്‍വീനര്‍ പ്രീത രാജന്‍, സമിതി അംഗം കരിഷ്മ അജിത്ത്, കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം ഐ.കെ. ചന്ദ്രന്‍, ദിശ ജനറല്‍ സെക്രട്ടറി എസ്. കുമാര്‍ അന്തിക്കാട്, തളിക്കുളം ജപ്തി വിരുദ്ധ ജനകീയസമിതി ജില്ലാ കമ്മിറ്റിയംഗം ഷാന്‍സിങ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ കരീം കെ. കുറം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്യാമളന്‍, പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍, ബിജെപി പ്രവര്‍ത്തകന്‍ ദീപക് എന്നിവര്‍ പ്രസംഗിച്ചു. പണം തട്ടിയ സംഭവത്തില്‍ മുന്‍ ബാങ്ക് മാനേജര്‍, മുന്‍ ബാങ്ക് സ്റ്റാഫ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, പോസ്റ്റ് വുമണ്‍, സിഡിഎസ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നും പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
