nctv news pudukkad

nctv news logo
nctv news logo

nctv news

kurumali river

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ആവശ്യം കഴിഞ്ഞയുടന്‍ മണല്‍, പുഴയില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കാലതാമസം കൂടാതെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ചിറ പൊട്ടിയാല്‍ ആയിരക്കണക്കിനു മണല്‍ചാക്കുകളാണു പുഴയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു ചേരുന്നതെന്നും ഇതു പുഴയെ മലിനമാക്കുമെന്നും ചൂണ്ടിക്കാട്ടി മുപ്ലിയം കരോടന്‍ കെ.ജി. രവീന്ദ്രനാഥ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. കുറുമാലിപ്പുഴയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ടു നിലവില്‍ കലക്ടര്‍ …

കുറുമാലിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ ജലസേചന വിഭാഗം നിര്‍മിക്കുന്ന താല്‍ക്കാലിക ചിറയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്ന രീതിക്കു പകരം സംവിധാനം കണ്ടെത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ Read More »

kerala flm awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ …

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി

 കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഘടകസ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുവാനായുമാണ് സംഘം എത്തിയത്. 18 പഞ്ചായത്ത് പ്രസിഡന്റുമാരും 6 ഉന്നതല ഉദ്യോഗസ്ഥരും കില പ്രതിനിധിയും അടങ്ങുന്ന 25 പേരുടെ സംഘമാണ് എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിശദീകരിച്ചു. ഘടകസ്ഥാപനങ്ങളിലേതടക്കം എല്ലാ മേഖലകളിലെയും പദ്ധതികളെക്കുറിച്ച് അവതരണം നടത്തി. തുടര്‍ന്ന് ചര്‍ച്ചയും നടത്തി. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബ്ലോക്ക് പഞ്ചായത്തായ കൊടകരയുടെ പ്രവര്‍ത്തനങ്ങളില്‍ …

കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി Read More »

oommen chandy pudukad

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പുതുക്കാട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ചടങ്ങോടനുബന്ധിച്ച് പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നിന്നും മൗനജാഥ നടത്തി. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ. ശിവരാമന്‍, വി.വി. രാജേഷ്, പി.കെ. ശേഖരന്‍, എം.പി. പോളി, എം.കെ. പോള്‍സണ്‍, ഷാജു കാളിയേങ്കര എന്നിവര്‍ പ്രസംഗിച്ചു.

chengalur sn puram

 ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്‌കൂള്‍ ബസ് ചെരിഞ്ഞു

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റോഡിലെ കാനയില്‍ സ്‌കൂള്‍ ബസ് ചെരിഞ്ഞ് അപകടം സംഭവിക്കുന്നത്. ചെങ്ങാലൂര്‍ ഹൈസ്‌കൂളിലെ വാഹനമാണ് കാനയിലേക്ക് ചെരിഞ്ഞത്. നിറയെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രണ്ടാഴ്ച മുന്‍പ് നന്തിക്കര സര്‍ക്കാര്‍ സ്‌കൂളിലെ വാഹനം കാനയിലേക്ക് ചെരിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം കാന ശരിയായ രീതിയില്‍ മൂടാത്തതാണ് അപകടത്തിന് കാരണം. വിവിധ സ്‌കൂളുകളുടെ പതിനഞ്ചോളം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ഇടമില്ലാത്ത …

 ചെങ്ങാല്ലൂര്‍ എസ്എന്‍ പുരത്ത് പൈപ്പ് ലൈന്‍ സ്ഥാപിച്ച കാനയിലേക്ക് വീണ്ടും സ്‌കൂള്‍ ബസ് ചെരിഞ്ഞു Read More »

trikur panchayath

 തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരതയില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു

ആലേങ്ങാട് ഭരത മേഖലയില്‍ ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്റെ നേതൃത്വത്തില്‍ യോഗം നടന്നത്. പഞ്ചായത്തംഗം ലിന്റോ തോമസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി ജോസ്, അങ്കണവാടി വര്‍ക്കര്‍ ലൂസി ആന്റണി, ആശ വര്‍ക്കര്‍ സിന്ധു ശശി എന്നിവര്‍ സന്നിഹിതരായിരുന്നു. ലഹരി കൈമാറ്റവും ഉപയോഗവും അവസാനിപ്പിക്കുക,  സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയുക, അസമയത്ത് ബസ് സ്റ്റോപ്പുകളില്‍ ആവശ്യമില്ലാതെ ഇരിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവര്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനായി യോഗം തീരുമാനിച്ചു. …

 തൃക്കൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി സംഘങ്ങള്‍ സജീവമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭരതയില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു Read More »

VATTANATHRA KINAR

മണ്ണംപേട്ട വട്ടണാത്രയില്‍ വീട്ടുകിണറ്റിലെ വെള്ളം തിളച്ചത് പരിഭ്രാന്തി പരത്തി

വട്ടണാത്ര കൈപ്പിള്ളി ബാലകൃഷ്ണന്റെ കിണറ്റിലാണ് രാത്രിയിലും വെള്ളം തിളച്ചുക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില സമയങ്ങളില്‍ കൂടുതല്‍ ശക്തിയോടെ പ്രതിഭാസം കണ്ടതായി വീട്ടുകാര്‍ പറയുന്നു. 15 കോല്‍ താഴ്ച്ചയുള്ള കിണറ്റിലാണ് വെള്ളം തിളച്ചത്.വെള്ളത്തിന് നിറവ്യത്യാസമോ കിണറില്‍ നിന്ന് ശബ്ദമോ വരുന്നില്ല. സമീപത്തെ വീടുകളിലെ കിണറുകളിലൊന്നും ഇത്തരം പ്രതിഭാസം കണ്ടെത്താനായില്ല. ഏഴ് വര്‍ഷം മുന്‍പ് തൊട്ടടുത്ത വീട്ടിലെ കിണറില്‍ ഇത്തരത്തില്‍ വെള്ളം തിളച്ചതായി പറയുന്നു. സമീപ പ്രദേശമായ തൃക്കൂരില്‍ കഴിഞ്ഞയാഴ്ച നേരീയ ഭൂചലനവും മുഴക്കവും അനുഭവപ്പെട്ടിരുന്നത് …

മണ്ണംപേട്ട വട്ടണാത്രയില്‍ വീട്ടുകിണറ്റിലെ വെള്ളം തിളച്ചത് പരിഭ്രാന്തി പരത്തി Read More »

oommen chandy passed away

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ …

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു Read More »

street dogs

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി മറ്റത്തൂര്‍ പഞ്ചായത്ത്

ആവശ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തി തെരുവുനായക്കള്‍ക്കായി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പഞ്ചായത്ത്് ഒരുങ്ങുന്നത്. ഇതിനാവശ്യമായ സ്ഥലമോ കെട്ടിടമോ സൗജന്യമായോ വാടകക്കോ പഞ്ചായത്തിന് നല്‍കാന്‍ തയ്യാറുള്ളവരുടെ സഹകരണം പഞ്ചായത്ത് തേടിയിട്ടുണ്ട്. അഭയകേന്ദ്രങ്ങള്‍ക്കാവശ്യമായ സ്ഥലം നല്‍കാന്‍ തയ്യാറുള്ളവര്‍ അടുത്ത മാസം 15നകം ലോക്കേഷന്‍ വിവരങ്ങളടക്കം പഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു തെരുവുനായ് ശല്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 20ന് പഞ്ചായത്തില്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമുണ്ട്./

nenmanikara panchayath

നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിന്‍ മേലേടത്ത്, ഭദ്ര മനു, ബേബി മോഹന്‍ദാസ്, പി.ടി. രാജേഷ് കുമാര്‍, ട്രീസ ബാബു, സണ്ണി ചെറിയാലത്ത്, കെ.എ. അനില്‍കുമാര്‍, ഷിന്റ സനോജ് എന്നിവര്‍ സംസാരിച്ചു. 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

varandarapilly arrest

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു

യുവാവിന്റെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ടു കുത്തേറ്റതാണെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം …

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു Read More »

pudukad arrest

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി

ഛത്തീസ്ഗഢ് സ്വദേശി 20 വയസ്സുള്ള ദീപക് കുമാര്‍ സിങാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി. രേഖകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്ക് 12 വയസാണ് പ്രായം. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പൊലീസ് സ്‌റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നിന്നുമാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് …

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി Read More »

life mission house parappukara

പറപ്പൂക്കര പഞ്ചായത്തിലെ വൈലൂര്‍ നന്ദ്യങ്കാവ് വാര്യം കമല വാരസ്യാര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച വീടിന് തറക്കല്ലിട്ടു

 പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് തറക്കല്ലിടല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് അംഗം കവിത സുനില്‍, എന്‍.എസ്. മഹേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈലൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലുള്ള റോഡ് സൈഡില്‍ വാങ്ങിയ മൂന്നുസെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്.

support manipur pudukad

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, ആനി രാജക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഷേധാഗ്‌നി തെളിയിച്ചു

ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. നിക്‌സന്‍, കെ.എസ്. തങ്കപ്പന്‍, രജനി കരുണാകരന്‍, ടി.കെ. ഗോപി, കെ.വി. മണിലാല്‍, പി.സി.സാജു, വി.കെ. കരുണാകരന്‍, വി.ആര്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എം.ജെ. ജിജേഷ്, വി.എ. വിജയന്‍, ടി.എം. അജിത്, പി.ആര്‍. ആന്റണി, പി.ടി. കിഷോര്‍, ബൈജു പൂങ്കാവനം, വി.ആര്‍. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

mupli strike

വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി, എഐടിയുസി, ടിയുസിഐ, ബിഎംഎസ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ എച്ച്എംഎല്‍ മുപ്ലി ഗ്രൂപ്പ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി

പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക, തെളിയിക്കല്‍ ക്യാഷും ബില്‍ ക്യാഷും ഉടന്‍ വിതരണം ചെയ്യുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അനധികൃത കോണ്‍ടാക്ടര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പരിപാടികള്‍. പ്രതിഷേധ ധര്‍ണ എഐടിയുസി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി പ്രതിനിധി എം.കെ. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എം.കെ. തങ്കപ്പന്‍, ബിഎംഎസ് പ്രതിനിധി ശ്യാംലാല്‍, ആന്റണി കുറ്റക്കാരന്‍ സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

vallachira road

വല്ലച്ചിറ പഞ്ചായത്തിലെ ഉങ്ങിന്‍ചുവട് വല്ലച്ചിറ കടലാശ്ശേരി പിഡബ്ലിയുഡി റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലകത്തിന്റെ അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു. 5 കോടി രൂപ ചിലവില്‍ ബിഎം & ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, ബ്ലോക്ക് പഞ്ചായത് അംഗം എന്‍.ടി. സജീവന്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

chandrayan 3

വാനിലുയര്‍ന്ന് ചന്ദ്രയാന്‍

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ  ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. 

night march

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്  പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി

 സംസ്ഥാന കമ്മറ്റി അംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആര്‍. രമ്പീഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം എം.പി. സന്ദീപ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.എന്‍. അനീഷ്, ജില്ലാ കമ്മറ്റി അംഗം രാജലക്ഷമി, കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

allor accident

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

ആളൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. യുവതിയുടെ മാതാവിന് പരുക്കേറ്റു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ 24 വയസ്സുള്ള ഐശ്വര്യയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. പരുക്കേറ്റ മാതാവ് ജീന്‍ഷിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

joseph taget

മണ്ണുത്തി  അങ്കമാലി ഇടപ്പിള്ളി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട്

 അറ്റകുറ്റ പണികളുമായി നടത്തിയ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു എന്‍ എച്ച് എ ഐ യുടെ നിര്‍ദ്ദേശാനുസരണം സ്പിയര്‍ ഇന്‍ഫ്രാടെക്ക് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. റോഡ് പ്രൊജക്റ്റ് നടപ്പിലാക്കുമ്പോള്‍ പ്ലാനിങ്ങ്, ഡിസൈന്‍ , കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയ്ന്റനന്‍സ്സ് എന്നിവയിലായി ആറ് ഘട്ടങ്ങളിലായി നടക്കുന്ന …

മണ്ണുത്തി  അങ്കമാലി ഇടപ്പിള്ളി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് Read More »