മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂര്‍ണമായ പുതുവര്‍ഷത്തിലേക്കാണ് പൊന്നിന്‍ ചിങ്ങപ്പുലരിയെ മലയാളി വരവേല്‍ക്കുന്നത്. ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പഞ്ഞ കർക്കിടകം പെയ്തൊഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികൾ ഉണർത്തി ചിങ്ങം പിറന്നു. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് ചിങ്ങ മാസത്തിൻ്റെ തുടക്കം. ഇനിയങ്ങോട്ടുള്ള ഉത്സവ നാളുകളിൽ പൊന്നോണപുലരിയെ വരവേൽക്കാനായി പ്രകൃതി പൂത്തുലയും. കൃഷി ചെയ്യാൻ ഉചിതമായ മാസമായിട്ടാണ് ചിങ്ങം അറിയപ്പെടുന്നത്. കർക്കടകത്തിലെ എല്ലാ ദാരിദ്ര്യവും ചിങ്ങം തീർക്കുമെന്നാണ് പ്രതീക്ഷ.
ചിങ്ങം ഒന്ന്. പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക് കണ്‍തുറക്കുകയാണ് ഓരോ മലയാളിയും
