nctv news pudukkad

 നിര്‍ദ്ദനനായ രോഗിക്ക് കൈങ്ങായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസ്

vellikulangara janamythri police

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് പാലിയേറ്റീവ് ഗുണഭോക്താവായ ഒരു വ്യക്തിക്ക് കട്ടിലും കിടക്കയും നല്‍കി. അസുഖം മൂലം രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടയാളിനാണ് സ്‌നേഹോപഹാരം നല്‍കിയത്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കോടാലി അന്നാം പാടം നിള റെസിഡന്‍ഷ്യല്‍ കൂട്ടായ്മ അംഗം ശിവന്‍ വള്ളിവട്ടമാണ് കട്ടിലും കിടക്കയും സ്‌പോണ്‍സര്‍ ചെയ്തത്. പഞ്ചായത്തംഗം കെ.ആര്‍. ഔസേഫും പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലിയുമാണ് ഇവരുടെ ദയനീയ അവസ്ഥ ജനമൈത്രീ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. എം. സുജാതന്‍ പിള്ള, സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ഡേവീസ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ വി.വി. അഖില്‍, സൈമണ്‍ ജോസ്, സിപിഒ സി.പി. ഷിജു, സി.പി.ഒ. എം. മണികണ്ഠന്‍, വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലി, പാലിയേറ്റീവ് വൊളണ്ടിയര്‍ എന്‍.വി. സുരേന്ദ്രന്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *